കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

മലയാള ചരിത്രത്തിലെ നാഴിക കല്ലാണ് പൃഥ്വിരാജ് സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ. ചിത്രം 200 കോടി നേടിയാണ് വിജയം കൈവരിച്ചത്.  ഇപ്പോൾ ആരാധകർ അതിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന സന്തോഷത്തിലാണ്.  എമ്ബുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ‘ ലൂസിഫര്‍ രണ്ടാം ഭാ​ഗത്തെക്കുറിച്ച്‌ ആരാധകരോട് ചോ​ദിച്ചാല്‍ ഏവര്‍ക്കും ഇത് തന്നെയാണ് ഉത്തരം. ഇപ്പോളിതാ എമ്ബുരാന്‍ (ലൂസിഫര്‍ 2) കൊലമാസ്സല്ല അതുക്കും മേലെയായിരിക്കുമെന്ന സൂചനയുമായി സാക്ഷാല്‍ പൃഥ്വിരാജ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

മുരളിഗോപിയോടൊപ്പമുള്ള ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഞാനിപ്പോള്‍ എഴുത്തുകാരന്റെ മടയിലാണുള്ളത്. മുരളി ഇപ്പോള്‍ എമ്ബുരാന്‍ എന്ന ചിത്രത്തെക്കുറിച്ച്‌ പറഞ്ഞത് ലോകത്തിന്റെ ഏതുകോണില്‍ പോയി ഷൂട്ട് ചെയ്യും എന്ന് ആലോചിച്ചാണ് എന്റെ കണ്ണുകള്‍ ഇങ്ങനെ വിടര്‍ന്നിരിക്കുന്നത്.

കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് ‘എമ്ബുരാന്‍’. തമ്ബുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം. പൃഥ്വിരാജിന് തന്നെ ഒരു എത്തുംപിടിയും കിട്ടുന്നില്ലെങ്കില്‍ ചിത്രം ഏത് ലൈവലാണെന്നുള്ളത് ഊഹിക്കാവുന്നതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സിനിമാത്തിരക്കുകള്‍ കഴിഞ്ഞാകും പൃഥ്വി ‘എമ്ബുരാന്റെ’ ജോലികളിലേക്ക് പൂര്‍ണമായും കടക്കുക. ആടുജീവിതം പൂര്‍ത്തിയാക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് താരം.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

1 hour ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

4 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

5 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

7 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

10 hours ago