കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

മലയാള ചരിത്രത്തിലെ നാഴിക കല്ലാണ് പൃഥ്വിരാജ് സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ. ചിത്രം 200 കോടി നേടിയാണ് വിജയം കൈവരിച്ചത്.  ഇപ്പോൾ ആരാധകർ അതിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന സന്തോഷത്തിലാണ്.  എമ്ബുരാൻ…

മലയാള ചരിത്രത്തിലെ നാഴിക കല്ലാണ് പൃഥ്വിരാജ് സംവിധാനത്തിൽ ഒരുങ്ങിയ മോഹൻലാൽ ചിത്രം ലൂസിഫർ. ചിത്രം 200 കോടി നേടിയാണ് വിജയം കൈവരിച്ചത്.  ഇപ്പോൾ ആരാധകർ അതിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന സന്തോഷത്തിലാണ്.  എമ്ബുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ പുതിയ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.

കണ്ടത് മാസ്സ്, കാണാനിരിക്കുന്നത് കൊല മാസ്സ് ‘ ലൂസിഫര്‍ രണ്ടാം ഭാ​ഗത്തെക്കുറിച്ച്‌ ആരാധകരോട് ചോ​ദിച്ചാല്‍ ഏവര്‍ക്കും ഇത് തന്നെയാണ് ഉത്തരം. ഇപ്പോളിതാ എമ്ബുരാന്‍ (ലൂസിഫര്‍ 2) കൊലമാസ്സല്ല അതുക്കും മേലെയായിരിക്കുമെന്ന സൂചനയുമായി സാക്ഷാല്‍ പൃഥ്വിരാജ് തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്.

മുരളിഗോപിയോടൊപ്പമുള്ള ഒരു സെല്‍ഫി പോസ്റ്റ് ചെയ്ത് പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഞാനിപ്പോള്‍ എഴുത്തുകാരന്റെ മടയിലാണുള്ളത്. മുരളി ഇപ്പോള്‍ എമ്ബുരാന്‍ എന്ന ചിത്രത്തെക്കുറിച്ച്‌ പറഞ്ഞത് ലോകത്തിന്റെ ഏതുകോണില്‍ പോയി ഷൂട്ട് ചെയ്യും എന്ന് ആലോചിച്ചാണ് എന്റെ കണ്ണുകള്‍ ഇങ്ങനെ വിടര്‍ന്നിരിക്കുന്നത്.

കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് ‘എമ്ബുരാന്‍’. തമ്ബുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ് (entity). മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം. പൃഥ്വിരാജിന് തന്നെ ഒരു എത്തുംപിടിയും കിട്ടുന്നില്ലെങ്കില്‍ ചിത്രം ഏത് ലൈവലാണെന്നുള്ളത് ഊഹിക്കാവുന്നതാണെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ സിനിമാത്തിരക്കുകള്‍ കഴിഞ്ഞാകും പൃഥ്വി ‘എമ്ബുരാന്റെ’ ജോലികളിലേക്ക് പൂര്‍ണമായും കടക്കുക. ആടുജീവിതം പൂര്‍ത്തിയാക്കുന്നതിനുള്ള തയാറെടുപ്പുകളിലാണ് താരം.