തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍ പാര്‍ട്ട് വണ്‍-സീസ് ഫയര്‍’. പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റ കഥ.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര് എത്തിയതോടെ ആരാധകലോകം ഏറെ പ്രതീക്ഷയിലാണ്. പൃഥ്വി ചിത്രത്തിലുണ്ടെന്ന് ഉറപ്പായതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. പ്രൊമോഷനായി മുംബൈയില്‍ എത്തിയ വിവരം പങ്കിട്ടിരിക്കുകയാണ് പൃഥ്വി. ക്യാമറയ്ക്ക് മുമ്പില്‍ ചില ദിവസങ്ങള്‍ എന്ന് പറഞ്ഞാണ് പൃഥ്വി ചിത്രം പങ്കുവച്ചത്.
കെജിഎഫ് പോലെ സമാന പശ്ചാത്തലത്തിലാണ് സലാര്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഭുവന് ഗൗഡയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡിസംബര്‍ 22നാണ് ചിത്രം തിയ്യേറ്ററില്‍ എത്തുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…