ഇനി ക്യാമറയ്ക്ക് മുന്നില്‍!! സലാര്‍ പ്രൊമോഷന് മുംബൈയിലെത്തി പൃഥ്വി

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍ പാര്‍ട്ട് വണ്‍-സീസ് ഫയര്‍’. പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ…

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സലാര്‍ പാര്‍ട്ട് വണ്‍-സീസ് ഫയര്‍’. പ്രശാന്ത് നീലും പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് സലാര്‍. വരദരാജ മന്നാര്‍ എന്ന അധോലോക നേതാവും അയാളുടെ ഉറ്റ ചങ്ങാതിയായ ദേവയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റ കഥ.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തിയതോടെ ആരാധകലോകം ഏറെ പ്രതീക്ഷയിലാണ്. പൃഥ്വി ചിത്രത്തിലുണ്ടെന്ന് ഉറപ്പായതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. പ്രൊമോഷനായി മുംബൈയില്‍ എത്തിയ വിവരം പങ്കിട്ടിരിക്കുകയാണ് പൃഥ്വി. ക്യാമറയ്ക്ക് മുമ്പില്‍ ചില ദിവസങ്ങള്‍ എന്ന് പറഞ്ഞാണ് പൃഥ്വി ചിത്രം പങ്കുവച്ചത്.

കെജിഎഫ് പോലെ സമാന പശ്ചാത്തലത്തിലാണ് സലാര്‍ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയാവുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഭുവന്‍ ഗൗഡയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡിസംബര്‍ 22നാണ് ചിത്രം തിയ്യേറ്ററില്‍ എത്തുന്നത്.