Film News

ഖാലിന്റെ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്!!

ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ആടുജീവിതം. ആടുജീവിതം റിലീസിന് തൊട്ടുമുന്‍പ് തന്നെ അടുത്ത ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വി. ഖാലിദ് റഹ്‌മാനുമൊത്ത് പുതിയ ചിത്രത്തിന് കൈ കൊടുത്തിരിക്കുകയാണ് പൃഥ്വി.

പൃഥ്വിരാജ് നായകനായെത്തിയ ‘സപ്തമ ശ്രീ തസ്‌കരാ’ എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്നു ഖാലിദ് റഹ്‌മാന്‍. ഷൂട്ടിംഗിനിടയില്‍ ഖാലിദിന്റെ കഥ പറച്ചില്‍ ഇഷ്ടമായെന്ന് പൃഥ്വിരാജ് പ്രശംസിക്കുകയും ചെയ്തിരുന്നു. ഖാലിദ് റഹ്‌മാനുനൊത്ത് സിനിമ ചെയ്യുമെന്ന് സപ്തമ ശ്രീ തസ്‌കരാ ചിത്രത്തിന്റെ പ്രൊഡ്യൂസറിനോട് പറഞ്ഞിരുനെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഖാലിദ് റഹ്‌മാന് ആദ്യം സംവിധാനം ചെയ്ത ചിത്രം ‘അനുരാഗ കരിക്കിന്‍ വെള്ളം’ നിര്‍മിച്ചത് പൃഥ്വിരാജ് ആണ്.

ഈ വര്‍ഷം എന്തായാലും ഖാലിദ്-പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇല്ല. എമ്പുരാന്റെ തിരക്കിലാണ് പൃഥ്വി ഇപ്പോള്‍. അതിനിടെ നിരവധി ചിത്രങ്ങളില്‍ ഇതിനോടകം തന്നെ പൃഥ്വിരാജ് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴിതാ മലയാളവും തമിഴും കടന്ന് റെക്കോര്‍ഡിട്ടിരിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സിലും ഖാലിദ് ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

Anu B