കരിയറിനെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം എന്നിങ്ങനെ അടുത്ത കാലത്ത് മമ്മൂട്ടിയുടേതായി പുറത്ത് വന്ന ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.
അതേസമയം, ഇപ്പോൾ നടൻ പൃഥ്വിരാജിന്റെ പഴയൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ രിയറിലെ മാറ്റം മുൻകൂട്ടി പ്രവചിച്ച ഒരു വീഡിയോ ആണിത്. “ഞാനെപ്പോഴും മമ്മൂക്കയെ കാണുമ്പോൾ പറയാറുള്ള ഒരു കാര്യമുണ്ട്. ഇക്കയുടെ കരിയറിൻറെ ഏറ്റവും ഇൻട്രസ്റ്റിംഗ് ഫേസാണ് ഇനി തുടങ്ങാൻ പോകുന്ന ഫേസെന്ന്. അപ്പോൾ മമ്മൂക്ക അത് തമാശ പോലെ ചിരിച്ച് കളയും. എന്നാൽ ഞാൻ വിശ്വസിക്കുന്ന ഞാൻ പരിചയപ്പെട്ട മികച്ച ആർടിസ്റ്റായ മമ്മൂക്കയുടെ ഏറ്റവും മികച്ച കരിയർ ഫേസാണ് ഇനി തുടങ്ങാൻ പോകുന്നത്”.
വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശരിയായിരിക്കുക എന്നാണ് ആരാധകർ പറയുന്നത്. പൃഥ്വി ജോത്സ്യൻ ആണോയെന്നു വരെ ചോദിക്കുന്ന ആരാധകരുണ്ട്. ഇനി ഇലുമിനാറ്റിയാണോ എന്നും ചോദിക്കുന്നവുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…