ജോത്സ്യനോ അതോ ഇലുമിനാറ്റിയോ! അല്ലാതെ ഇതെങ്ങനെ…; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് അച്ചട്ടായി!

കരിയറിനെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെ​ഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നൻപകൽ നേരത്ത്…

കരിയറിനെ ഏറ്റവും മികച്ച കാലത്തിലൂടെ കടന്ന് പോവുകയാണ് മലയാളത്തിന്റെ മെ​ഗാ താരം മമ്മൂട്ടി. ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം ഞെട്ടിക്കുന്ന പ്രകടനങ്ങളുമായാണ് മമ്മൂക്ക നിറഞ്ഞു നിൽക്കുന്നത്. ഭീഷ്മ പർവ്വം, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ഭ്രമയുഗം എന്നിങ്ങനെ അടുത്ത കാലത്ത് മമ്മൂട്ടിയുടേതായി പുറത്ത് വന്ന ചിത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.

അതേസമയം, ഇപ്പോൾ നടൻ പൃഥ്വിരാജിന്റെ പഴയൊരു വീഡ‍ിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. മമ്മൂട്ടിയുടെ രിയറിലെ മാറ്റം മുൻകൂട്ടി പ്രവചിച്ച ഒരു വീഡിയോ ആണിത്. “ഞാനെപ്പോഴും മമ്മൂക്കയെ കാണുമ്പോൾ പറയാറുള്ള ഒരു കാര്യമുണ്ട്. ഇക്കയുടെ കരിയറിൻറെ ഏറ്റവും ഇൻട്രസ്റ്റിംഗ് ഫേസാണ് ഇനി തുടങ്ങാൻ പോകുന്ന ഫേസെന്ന്. അപ്പോൾ മമ്മൂക്ക അത് തമാശ പോലെ ചിരിച്ച് കളയും. എന്നാൽ ഞാൻ വിശ്വസിക്കുന്ന ഞാൻ പരിചയപ്പെട്ട മികച്ച ആർടിസ്റ്റായ മമ്മൂക്കയുടെ ഏറ്റവും മികച്ച കരിയർ ഫേസാണ് ഇനി തുടങ്ങാൻ പോകുന്നത്”.

വർഷങ്ങൾക്ക് മുൻപ് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശരിയായിരിക്കുക എന്നാണ് ആരാധകർ പറയുന്നത്. പൃഥ്വി ജോത്സ്യൻ ആണോയെന്നു വരെ ചോദിക്കുന്ന ആരാധകരുണ്ട്. ഇനി ഇലുമിനാറ്റിയാണോ എന്നും ചോദിക്കുന്നവുണ്ട്.