Categories: Film News

ഡബിൾ മോഹനായി പൃഥ്വിരാജ്; വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് ആരംഭിച്ചു

പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ.സിനിമയുടെ ഷൂട്ടിങ് ഇടുക്കി മറയൂരിൽ ആരംഭിച്ചു. വിലായത്ത് ബുദ്ധ ഒരുക്കുന്നത് സിനിമയിൽ അസോസിയേറ്റ സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആണ്. ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. ഈ സിനിമ അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.

 

ഉർവശി തീയറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനാണ് സിനിമ നിർമിക്കുന്നത്. ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജ സെപ്റ്റംബർ അവസാനം നടത്തിയിരുന്നു. ചിത്രത്തിൽ ഡബിൾ മോഹൻ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജെത്തുന്നത്.

ഒരു ത്രില്ലർ മൂവിയായിട്ടാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. പ്രിയംവദാ കൃഷ്ണനാണു ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, ടി.ജെ അരുണാചലം,രാജശ്രീ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന വിലായത്ത് ബുദ്ധയിൽ പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്നു.

 

 

Aiswarya Aishu