പൃഥ്വിരാജ് എന്ന നടന്റെ മറ്റൊരു മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബെന്യാമന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി സംവിധായകന് ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് നടനായി എത്തുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.
ഈ ഒരു കഥാപാത്രം ആയി മാറാന്‍ ഒരുപാട് മാറ്റങ്ങള്‍ തന്റെ ജീവിതത്തില്‍ തന്നെ വരുത്തിയ ആളാണ് പൃഥ്വിരാജ്. പല രാജ്യങ്ങളില്‍ നിന്നായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘ആടുജീവിതം’ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന് തുടക്കമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.
ചിത്രീകരണത്തിനായി നടന് പൃഥ്വിരാജ് അള്‍ജീരിയയില്‍ എത്തി. സഹാറ മരുഭൂമിയില്‍ നിന്നുള്ള ആദ്യ വീഡിയോ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു… ഇതോടെയാണ് താരം ഷൂട്ടിനായി വീണ്ടും നാട്ടില്‍ നിന്ന് പോയെന്ന് ആരാധകരും അറിഞ്ഞത്. 40 ദിവസത്തോളം ഷൂട്ടിംഗാണ് സഹാറ മരുഭൂമിയിലുള്ളത്.
അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനില്‍ വാദി റമ്മില്‍ ഷൂട്ടിംഗുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക എന്നാണ് ലഭിക്കുന്ന വിവരം. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ഇതിനു വേണ്ടി ശരീരവണ്ണം എല്ലാം കുറിച്ച് ആകെ ക്ഷീണിച്ച അവസ്ഥയിലിരിക്കുന്ന നടന്റെ ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു…എന്നാല്‍ അതൊന്നും സിനിമയുടെ യഥാര്‍ത്ഥ ഫോട്ടോകളല്ല എന്നാണ് പൃഥ്വിരാജ് അറിയിച്ചത്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…