പൃഥ്വിരാജ് വീണ്ടും നാടുവിട്ടു…!! കാത്തിരിപ്പോടെ ആരാധകര്‍..!!

പൃഥ്വിരാജ് എന്ന നടന്റെ മറ്റൊരു മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബെന്യാമന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് നടനായി എത്തുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ…

പൃഥ്വിരാജ് എന്ന നടന്റെ മറ്റൊരു മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബെന്യാമന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിരാജ് ആണ് നടനായി എത്തുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

ഈ ഒരു കഥാപാത്രം ആയി മാറാന്‍ ഒരുപാട് മാറ്റങ്ങള്‍ തന്റെ ജീവിതത്തില്‍ തന്നെ വരുത്തിയ ആളാണ് പൃഥ്വിരാജ്. പല രാജ്യങ്ങളില്‍ നിന്നായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ‘ആടുജീവിതം’ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന് തുടക്കമായ വിവരങ്ങളാണ് പുറത്ത് വരുന്നത്.

ചിത്രീകരണത്തിനായി നടന്‍ പൃഥ്വിരാജ് അള്‍ജീരിയയില്‍ എത്തി. സഹാറ മരുഭൂമിയില്‍ നിന്നുള്ള ആദ്യ വീഡിയോ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു… ഇതോടെയാണ് താരം ഷൂട്ടിനായി വീണ്ടും നാട്ടില്‍ നിന്ന് പോയെന്ന് ആരാധകരും അറിഞ്ഞത്. 40 ദിവസത്തോളം ഷൂട്ടിംഗാണ് സഹാറ മരുഭൂമിയിലുള്ളത്.

അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനില്‍ വാദി റമ്മില്‍ ഷൂട്ടിംഗുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക എന്നാണ് ലഭിക്കുന്ന വിവരം. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ഇതിനു വേണ്ടി ശരീരവണ്ണം എല്ലാം കുറിച്ച് ആകെ ക്ഷീണിച്ച അവസ്ഥയിലിരിക്കുന്ന നടന്റെ ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു…എന്നാല്‍ അതൊന്നും സിനിമയുടെ യഥാര്‍ത്ഥ ഫോട്ടോകളല്ല എന്നാണ് പൃഥ്വിരാജ് അറിയിച്ചത്.