റോക്കി ഭായിയുടെ പഞ്ച് ഡയലോഗ് ‘വയലന്‍സി’ന് ആടുജീവിതം ടച്ചു നല്‍കി പൃഥ്വിരാജ്

വയലന്‍സ് വയലന്‍സ് വയലന്‍സ്…ഐ ഡോണ്ട് ലൈക്ക് ഇറ്റ്…ഐ അവയോഡ്… ബട്ട് വയലന്‍സ് ലൈക്ക്‌സ് മി.. ഐ കാണ്ട് അവയോഡ്… തിയേറ്ററുകളില്‍ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന യഷ് ചിത്രം കെ.ജി.എഫിലെ ഏറ്റവും പോപുലര്‍ ഡയലോഗ് ആണിത്.

rageeth facebook post about kgf 2

ഭാഷാ ഭേദമന്യേ കോളിവുഡിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ചിത്രം കെ.ജി.എഫിന്റെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. രാജ്യമൊട്ടാകെ കെ.ജി.എഫ് തരംഗമാണ്. പ്രായ ഭേദമന്യേ ആളുകള്‍ കെജിഎഫിനെയും റോക്കി ഭായിയേയും ഇഷ്ടപ്പെടുന്നു. റോക്കി ഭായിയുടെ പഞ്ച് ഡയലോഗുകള്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഉരുവിടുന്നു.

ഇപ്പോഴിതാ നടന്‍ പൃഥ്വിരാജ് റോക്കി ഭായിയുടെ പഞ്ച് ഡയലോഗിനെ റിക്രിയേറ്റ് ചെയ്തിരിക്കുകയാണ്. ‘നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്, നൈറ്റ് ഷൂട്ട്. ഐ ഡോണ്ട് ലൈക്ക് നൈറ്റ് ഷൂട്ട്. ഐ അവോയ്ഡ്. ബട്ട് മിസ്റ്റര്‍ ബ്ലെസി ലൈക്ക്‌സ് നൈറ്റ് ഷൂട്ട്. സോ ഐ കാന്‍ട് അവോയ്ഡ്’- എന്നാണ് പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ആടുജീവിത’-ത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു പൃഥ്വിയുടെ കെ.ജി.എഫ് സ്റ്റൈല്‍ ഡയലോഗ്. സഹാറ മരുഭൂമിയുടെ രാത്രി ദൃശ്യത്തോടൊപ്പമായിരുന്നു റോക്കി ഭായിയുടെ പഞ്ച് ഡയലോഗിന് പൃഥ്വി ആടുജീവിതം ടച്ചു നല്‍കിയത്.

ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. അതേസമയം പൃഥ്വിയുടെ പോസ്റ്റ് റോക്കി തരംഗമാണെന്ന് മനസിലാക്കാതെ കമന്റ് ചെയ്യുന്നവരുമുണ്ട്. ആടുജീവിതം ഷൂട്ടിംഗ് മടുത്തോ? എന്നാണ് ഇവരുടെ ചോദ്യം. മാര്‍ച്ച് 31നാണ് പൃഥ്വിരാജ് ആടുജീവിതത്തിന്റെ ഷൂട്ടിനായി അള്‍ജീരിയയിലേക്കു പോയത്. അടുത്ത നാല്‍പ്പത് ദിവസത്തോളം സഹാറ മരുഭൂമിയില്‍ ആടുജീവിതത്തിന്റെ ചിത്രീകരണം നടക്കും. അതിനു ശേഷം 35 ദിവസത്തോളം ജോര്‍ദാനിലെ വാദി റാമ്മിലും ചിത്രീകരണം നടക്കും. സഹാറ മരുഭൂമിയിലെ കൊടും തണുപ്പിലാണ് ചിത്രീകരണം. രാത്രികളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ജൂണിലാകും ‘ആടുജീവിതം’ പൂര്‍ത്തിയാക്കി പൃഥ്വിരാജ് കേരളത്തിലേക്ക് മടങ്ങി വരിക.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

അതേസമയം ‘കെജിഎഫ്: ചാപ്റ്റര്‍ രണ്ട് ലോകം മുഴുവന്‍ തിയേറ്ററുകളെ ഇളക്കി മറിക്കുകയാണ്. പ്രശാന്ത് നീലിന്റെ മെയ്ക്കിംഗ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ‘റോക്കി ഭായി’യായി ഇക്കുറിയും യാഷ് സ്‌ക്രീനില്‍ തീപടര്‍ത്തുകയാണെന്നാണ് ആരാധകരുടെ അഭിപ്രായം. വീര നായകന്റെ മാസ് പരിവേഷങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് കെജിഎഫിന്റെ ഓരോ രംഗങ്ങളും. പശ്ചാത്തല സംഗീതം ഓരോ രംഗങ്ങള്‍ക്കും മാറ്റു കൂട്ടുന്നുണ്ട്.

എല്ലാം ഘടകങ്ങളും ചേര്‍ന്നു നില്‍ക്കുന്നതോടെ കെ.ജിഎഫ് വേറെ തലത്തിലേക്ക് സഞ്ചരിക്കുന്നു. റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ മുന്‍ നിരയിലേക്കെത്തിയിരിക്കുകയാണ് ഈ കോളിവുഡ് ചിത്രം.

Gargi