പൃഥ്വിരാജ് സുകുമാരന്റെ ഭാര്യായാണ് സുപ്രിയ! പ്രിത്വിയുടെ പ്രൊഡക്ഷൻ കമ്പനി നോക്കുന്നതും പ്രിത്വിയുടെ മറ്റെല്ലാ കാര്യങ്ങൾക്കും ഒപ്പം ഉണ്ടാകാറുള്ള ആളാണ് സുപ്രിയ. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ ഇവർ ഇടുന്ന എല്ലാ പോസ്റ്റുകളും നിമിഷങ്ങൾകൊണ്ട് വൈറൽ ആകാറുണ്ട്.മാതൃകാതാരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. കരിയറില്‍ ഒന്നൊന്നായി നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിനിടയില് ഭാര്യ നല്കുന്ന പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വിരാജും എത്താറുണ്ട്.
സ്വന്തമായി നിര്മ്മാണക്കമ്ബനിയെന്ന സ്വപ്നം പൃഥ്വി സാക്ഷാത്ക്കരിക്കുമ്ബോള് ആ ചുമതല സന്തോഷത്തോടെ ഏറ്റെടുത്തത് സുപ്രിയയായിരുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്ബനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനാണെന്ന് സുപ്രിയ പറയുന്നു. ഇപ്പോൾ ഇരുവരും നിർമ്മാതാവ് ലിസ്റ്റിന്റെ മകളുടെ പേരിടൽ ചടങ്ങിന് എത്തിയ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ്.
നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു, ആട് ജീവിതത്തിനു വേണ്ടിയുള്ള മേക് ഓവറിൽ ആണ് പൃഥ്വി ചടങ്ങിന് എത്തിയത്. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിൽ ആണ് പൃഥിരാജ് എത്തിയത്, ലിസ്റ്റിന്റെ മകൾക്ക് പേരിട്ടത് സുപ്രിയ ആണ്, സുപ്രിയ പ്രിഥ്വിയോടപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയറും ചെയ്തു. ഇസബെൽ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്, തന്റെ മകൾ അലംകൃത ഞാനും അവളുടെ അമ്മയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഇസബേലിനോടൊപ്പം ആണെന്ന് പൃഥ്വി ചടങ്ങിൽ പറയുകണ്ടായി.
നജീബിന്റെ ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പൃഥ്വി ഇപ്പോൾ, സിനിമയുടെ രണ്ട ഷെഡ്യുൾ നിർമ്മിച്ച് കഴിഞ്ഞു. ഇനി മൂന്നാമത്തെ ഷെഡ്യുൾ ചെയ്യാനുള്ള തയ്യറെടുപ്പിലാണ് ഇപ്പോൾ.
കടപ്പാട്