കൂടെ അഭിനയിച്ച നായികമാരിൽ ഏറ്റവും ഇഷ്ട്ടം തോന്നിയത് ആരോട്? പ്രിത്വിരാജിന്റെ മറുപടി കേട്ടോ!

ഒരു അഭിമുഖത്തിൽ ആണ് പ്രിത്വിരാജിനോട് കൂടെ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ട്ടം ഉള്ള നായിക ആരാണെന്ന ചോദ്യം ചോദിച്ചത്. ഈ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് പൃഥ്വിരാജ് പറഞ്ഞത്. കൂടെ അഭിനയിച്ച നായികമാരെല്ലാം എന്റെ അതെ പ്രായത്തിൽ ഉള്ളവർ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ അവരുമായി ഒക്കെ വളരെ പെട്ടന്ന് തന്നെ അടുക്കാൻ കഴിഞ്ഞിരുന്നു. ഒരു ക്ലാസ്സിൽ പഠിക്കുന്ന പോലെയായിരുന്നു അവരുടെ കൂടെ അഭിനയിക്കുന്ന സമയങ്ങളിൽ എനിക്ക് തോന്നിയിട്ടുള്ളത്. സ്ക്രീനിനു മുന്നിൽ ആയിരുന്നെങ്കിലും പിന്നിൽ ആയിരുന്നെങ്കിലും അവരെല്ലാം തന്നെ നന്നായിട്ടാണ് താനുമായി പെരുമാറിയിട്ടുള്ളത്.
എന്നാൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള നായിക ആരാണെന്നു ചോദിച്ചാൽ അതിനു ഉത്തരം പറയാൻ കുറച്ച് പ്രയാസം ആണ്. കാരണം കാവ്യ ആണെങ്കിലും നവ്യ ആണെങ്കിലും പ്രിയാമണിയാണെങ്കിലും എല്ലാം തന്നെ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത പുലർത്തുന്നവർ ആണ്. അവരെല്ലാം തന്നെ പ്രൊഫഷണൽ ആണ്. അത് കൊണ്ട് തന്നെ ആരെയും മോശം പറയാൻ കഴിയില്ല എന്നുമാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്.

Prithviraj confirm covid 19

മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്, നടനിൽ ഉപരി ഒരു മികച്ച സംവിധായകൻ കൂടിയാണ് പൃഥ്വിരാജ് എന്നും തെളിയിച്ചിരിക്കുകയാണ്. ഗായകനായും നിർമ്മാതാവായും താരം കഴിവ് തെളിയിച്ചിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു, അടുത്തിടെ താരത്തിന്റെതായി ഇറങ്ങിയ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും എന്നി ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ട്ടിച്ചത്. ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് താരത്തിന് കോവിഡ് 19  സ്ഥിതീകരിച്ചതിനാൽ താരത്തെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. കൂടാതെ ഷൂട്ടിങ്ങിൽ ഒപ്പമുണ്ടായിരുന്നവരെ ക്വാറന്റൈനിൽ പോകാൻ നിര്ദേശിച്ചിരിക്കുകയുമാണ്.

Krithika Kannan