എന്നാൽ ആ കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല എന്നതാണ് സത്യം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് പ്രിയവാര്യർ. അഭിനയിച്ച ആദ്യ ചിത്രത്തിൽ കൂടി തന്നെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ സ്വന്തമാക്കിയത്. മാണിക്യ മലരായ് എന്ന് തുടങ്ങുന്ന ഗാനത്തിൽ കൂടിയാണ് പ്രിയയുടെ ഭാഗ്യം തെളിഞ്ഞത് എന്ന് തന്നെ പറയാം. കാരണം ഗാനരംഗത്തിൽ പ്രിയ പുരികം പുക്കി കണ്ണിറുക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ഈ രംഗത്തിൽ കൂടിയാണ് താരം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ ഈ ഗാനം ഇറങ്ങിയത് കൊണ്ട് ഏറ്റവും കൂടുതൽ ആരാധകരെയും പ്രിയ ആണ് സ്വന്തമാക്കിയത്. നിമിഷ നേരം കൊണ്ടാണ് പ്രിയ വാര്യർക്ക് ഫോളോവേഴ്സ് കൂടിയത്. എന്നാൽ ബോളിവുഡിൽ ആണ് താരത്തിനെ കാത്ത് നിരവധി അവസരങ്ങൾ ഇരുന്നത്.

ഇന്നലെ ഇപ്പോൾ വീണ്ടും മലയാളത്തിലേക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് പ്രിയ വാര്യർ. ഈ അവസരത്തിൽ താരം അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തനിക്ക് താൻ സിനിമയിലേക്ക് വരുമെന്ന് കാര്യം ചെറുപ്പത്തിലേ അറിയാമായിരുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ ഞാൻ സിനിമയിൽ വരുമെന്ന് എന്റെ മനസ്സിൽ തോന്നിയിരുന്നു. എന്നാൽ ആ കാര്യം ഞാൻ ആരോടും പറഞ്ഞിരുന്നില്ല. കലാപരമായ എന്റെ കഴിവുകൾ എല്ലാം പ്രോത്സാഹിപ്പിക്കുന്നവർ ആയിരുന്നു എന്റെ അച്ഛനും അമ്മയും. സിനിമയിൽ വരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും എങ്ങനെയാണ് സിനിമയിൽ എത്തിപ്പെടുക എന്നത് എനിക്ക് അറിയാതില്ലായിരുന്നു. വേറെ കോണ്ടാക്ട്സ് ഒന്നും എനിക്ക് സിനിമയിൽ ഇല്ലായിരുന്നു.

സോഷ്യൽ മീഡിയയിൽ കാണുന്ന കാസ്റ്റിംഗ് കാൾ ഒക്കെ കണ്ടു ഒഡീഷന് പോകാമെന്ന ഐഡിയ മാത്രമേ എനിക്ക് ആ സമയത്ത് ഉള്ളായിരുന്നു. പ്ലസ് ടു കഴിഞ്ഞു എനിക്ക് സി എ യ്ക്ക് പോകണം എന്നായിരുന്നു. എന്നാൽ സിനിമ സീരിയസ് ആയി എടുത്തപ്പോൾ അത് പടുത്തത്തെ ബാധിക്കുമെന്ന് മനസ്സിലായി. സിനിമയിൽ വരുമ്പോഴും എനിക്ക് സിനിമയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടെന്നും സിനിമയുടെ ടെക്‌നിക്കൽ സൈഡിനെ കുറിച്ച് അറിയണമെന്നുണ്ട് എന്നുമാണ് പ്രിയ പറയുന്നത്.

Devika Rahul