സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സ്റ്റൈലിസ്റ്റുമായ പൂര്‍ണിമ ഇന്ദ്രജിത്ത്. ഇപ്പോഴിതാ തന്റെ സഹോദരിയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് കൊണ്ടെത്തിയ പുതിയ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്ണിമയുടേത്. സീരിയലിലും സിനിമയിലുമൊക്കെയായി തിളങ്ങി നിന്ന താരം വിവാഹത്തോടെ ഇടവേളയെടുക്കുകയായിരുന്നു. മക്കളുടെ വരവും സ്വന്തമായി ബോട്ടീക്കുമൊക്കെയായി സജീവമായിരുന്നു പൂര്‍ണിമ. വര്‍ഷങ്ങള്‍ക്കിപ്പുറം വൈറസിലൂടെയായിരുന്നു താരം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. പൂര്‍ണിമയുടെ അനിയത്തിയായ പ്രിയ മോഹനേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്.
ഒരുകാലത്ത് മിനിസ്ക്രീനിനെ വിറപ്പിച്ച് മുന്നേറിയിരുന്ന വില്ലത്തികളിലൊരാളായിരുന്നു പ്രിയ മോഹന്‍. നെഗറ്റീവ് ക്യാരക്ടറുകളോടാണ് തനിക്ക് താല്പര്യമെന്ന് പ്രിയ പറഞ്ഞിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തോടെയാണ് പ്രിയ മോഹനും അഭിനയ ജീവിതത്തിന് ബ്രേക്കിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും എട്ടാമത്തെ വിവാഹ വാര്‍ഷികം. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയ പൂര്‍ണിമയുടെ പോസ്റ്റ് ആണ് വൈറലായി മാറിയിരിക്കുന്നത്.
പ്രിയപ്പെട്ട സഹോദരിയ്ക്കും സഹോദരനും വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിക്കുകയാണ്. സമയം ഇങ്ങനെ പറക്കുന്നത് രസകരമാണെന്നും പൂര്‍ണിമ ഇന്‍സ്റ്റാഗ്രാമിലൂടെ കുറിക്കുകയും ചെയ്തു. പ്രിയയുടെ വിവാഹത്തിനിടെ എടുത്തതും ഇപ്പോള്‍ കുടുംബത്തിനൊപ്പം നില്ക്കുന്നതുമായ ചിത്രങ്ങളായിരുന്നു പൂര്‍ണിമ കുറിപ്പിനൊപ്പം പങ്കുവച്ചിരുന്നത്. അതേ സമയം താരദമ്ബതികള്‍ പരസ്പരം വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. താരങ്ങള്‍ പങ്കുവച്ചിരിക്കുന്നത് പ്രിയയുടെയും നിഹാലിന്റെയും കൈകള്‍ക്ക് മുകളില്‍ മകന് വേദുവിന്റെ കൈ വെച്ചൊരു ചിത്രമായിരുന്നു. ഇവര്‍ക്ക് ആശംസള് നേര്‍ന്ന് നടന് ഇന്ദ്രജിത്തും എത്തിയിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…