മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷയിലെ സിനിമാ ആസ്വാദകര്‍ക്കിടയിലും ഒരുപാട് ആരാധകരുള്ള നടിയാണ് പ്രിയ വാര്യര്‍. സിനിമയോടൊപ്പം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമായ താരത്തിന്റെ അവധിക്കാല യാത്രയുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ഇത്തവണ തായ്ലാന്ഡിലാണ് പ്രിയ വാര്യര്‍ അവധി ആഘോഷിക്കാനായി എത്തിയത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും താരം സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ പുക്കെറ്റില് ടൈഗര്പാര്ക്കില് എത്തി.. കടുവയെ തൊട്ടും തലോടിയും നില്ക്കുന്ന പ്രിയ വാര്യയറുടെ ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.. പ്രിയയ്ക്ക് ഇത്ര ധൈര്യമോ.. പേടിയൊന്നും ഇല്ലേ.. കടുവ വില കളയുമോ.. എന്നെല്ലാം ചിലര്‍ ചോദിക്കുന്നു..
എന്നാല്‍ കടുവയെ ഇങ്ങനെ വളര്‍ത്തുന്നതില്‍ ചില മൃഗസ്നേഹികള്‍ ഖേദം പ്രകടിപ്പിച്ചും എത്തുന്നുണ്ട്. അതിനെ അതിന്റെ വഴിക്ക് വിട്ടുകൂടെ എന്നാണ് ചിലര്‍ ചോദിക്കുന്നത്.. അതേസമയം, തായ്ലാന്ഡില് അവധി ആഘോഷിക്കുന്ന പ്രിയയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്..
കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബിക്കിനി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറിയിരുന്നു. യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന താരമാണ് പ്രിയ വാര്യര്‍. തന്റെ സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ യാത്രാ വിശേഷങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.