തന്റെ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവനടി പ്രിയ ഭവാനി ശങ്കര്‍. ഇന്‍സ്റ്റാഗ്രാം പേജില്‍ മലയാള നടി പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫാന്‍ ഗേള്‍ നിമിഷം എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പാര്‍വതിയോടൊപ്പമുള്ള ഒരു സെല്‍ഫി പങ്കിട്ടുകൊണ്ട് പ്രിയ കുറിക്കുന്നു ‘പാര്‍വതിയ്ക്കൊപ്പമുള്ള ഒരു ആരാധക നിമിഷം.. ഈ സ്ത്രീയോട് ഒരുപാട് സ്നേഹവും ബഹുമാനവും’- പ്രിയ കുറിച്ചതിങ്ങനെയായിരുന്നു.
സംവിധായകന് വിക്രം കെ കുമാറിന്റെ ‘ദൂത’ എന്ന വെബ് സീരീസിന്റെ ഭാഗമായി പാര്‍വതിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട് പ്രിയ ഭവാനി.
പാര്‍വതി തിരുവോത്തും നാഗ ചൈതന്യയും ഒന്നിക്കുന്ന വെബ്സീരീസ് ആണ് ‘ദൂത’. സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ സീരീസ് റിലീസ് ചെയ്യും. ‘ദൂത’യില്‍ നാഗ ചൈതന്യ നെഗറ്റീവ് റോളിലാണ് എത്തുന്നത്. പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ നായികയായി അരങ്ങേറ്റം കുറിച്ചത്. പ്രിയയുടെ കടൈകുട്ടി സിംഹം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…