‘പാര്‍വതിയ്ക്കൊപ്പമുള്ള ഒരു ആരാധക നിമിഷം.. ഈ സ്ത്രീയോട് ഒരുപാട് സ്നേഹവും ബഹുമാനവും’- തമിഴ് താരം

തന്റെ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവനടി പ്രിയ ഭവാനി ശങ്കര്‍. ഇന്‍സ്റ്റാഗ്രാം പേജില്‍ മലയാള നടി പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫാന്‍ ഗേള്‍ നിമിഷം എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പാര്‍വതിയോടൊപ്പമുള്ള ഒരു…

തന്റെ ആരാധനാപാത്രത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവനടി പ്രിയ ഭവാനി ശങ്കര്‍. ഇന്‍സ്റ്റാഗ്രാം പേജില്‍ മലയാള നടി പാര്‍വതി തിരുവോത്തിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫാന്‍ ഗേള്‍ നിമിഷം എന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. പാര്‍വതിയോടൊപ്പമുള്ള ഒരു സെല്‍ഫി പങ്കിട്ടുകൊണ്ട് പ്രിയ കുറിക്കുന്നു ‘പാര്‍വതിയ്ക്കൊപ്പമുള്ള ഒരു ആരാധക നിമിഷം.. ഈ സ്ത്രീയോട് ഒരുപാട് സ്നേഹവും ബഹുമാനവും’- പ്രിയ കുറിച്ചതിങ്ങനെയായിരുന്നു.

സംവിധായകന്‍ വിക്രം കെ കുമാറിന്റെ ‘ദൂത’ എന്ന വെബ് സീരീസിന്റെ ഭാഗമായി പാര്‍വതിക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട് പ്രിയ ഭവാനി.
പാര്‍വതി തിരുവോത്തും നാഗ ചൈതന്യയും ഒന്നിക്കുന്ന വെബ്സീരീസ് ആണ് ‘ദൂത’. സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ സീരീസ് റിലീസ് ചെയ്യും. ‘ദൂത’യില്‍ നാഗ ചൈതന്യ നെഗറ്റീവ് റോളിലാണ് എത്തുന്നത്. പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

https://www.instagram.com/p/Ca39BIYL61i/?utm_source=ig_embed&ig_rid=d7e05cf9-21e4-4a92-aa44-3786d57e2257

‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ നായികയായി അരങ്ങേറ്റം കുറിച്ചത്. പ്രിയയുടെ കടൈകുട്ടി സിംഹം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.