എന്റെ അച്ചുമോള്‍..എന്റെ പ്രചോദനം…!! എല്ലാ സന്തോഷങ്ങളും നന്മകളും നീ അര്‍ഹിക്കുന്നുണ്ട്, അച്ചു ഉമ്മനോട് പ്രിയ കുഞ്ചാക്കോ

ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം തിരിച്ച് തന്റെ ഫാഷന്‍ ലോകത്തേക്ക് എത്തിയിരിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായയാളാണ് അച്ചു ഉമ്മന്‍. ദുഷ്പ്രചാരണങ്ങളിലൊന്നും തളരാതെ കരുത്തോടെ മുന്നോട്ട് കുതിക്കുകയാണ് അച്ചു.

ഇപ്പോഴിതാ അച്ചുവിനെ അഭിനന്ദിച്ചുള്ള നടന്‍ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയുടെ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ തിരിച്ച് ഫാഷനിലേക്ക് എത്തിയ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സാധാരണ സാമൂഹിക വിഷയങ്ങളിലൊന്നും പ്രതികരിക്കാത്തയാളാണ് പ്രിയ.

ഇതിന് താഴെ കമന്റായാണ് പ്രിയ, അച്ചുവിനെ കുറിച്ച് പറഞ്ഞത്. ഓരോ കാര്യങ്ങള്‍ക്കും അച്ചു എടുക്കുന്ന അര്‍പ്പണബോധവും വേദനകളും നേരിട്ട് കണ്ടിട്ടുണ്ട് ഒരാളാണ് താനെന്നും അച്ചു എന്നും തനിക്ക് പ്രചോദനം ആണെന്നും പ്രിയ കുഞ്ചാക്കോ കുറിച്ചു.

”എന്റെ അച്ചുമോള്‍..എന്റെ പ്രചോദനം..നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാല്‍ ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്ന് നിനക്ക് ലഭിക്കുന്ന സ്‌നേഹത്തില്‍ സന്തോഷം പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല..ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അര്‍ഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങള്‍ക്കും നീ എടുക്കുന്ന അര്‍പ്പണബോധവും വേദനകളും ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ.. ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു സഹോദരി..”, എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചു.

പ്രിയയുടെ കമന്റിന് അച്ചു ഉമ്മനും മറുപടി നല്‍കി. ”എപ്പോഴും എന്നില്‍ വിശ്വസിക്കുന്നതിന് ഒരുപാട് നന്ദി എന്റെ സഹോദരി”, എന്നാണ് അച്ചു കുറിച്ചത്. പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി രംഗത്ത് എത്തുന്നുണ്ട്.

Anu B