മകള്‍ക്ക് ഇതിലും വലിയ ഭാഗ്യം ലഭിക്കാനില്ല! കല്യാണിയെ കുറിച്ച് പ്രിയദര്‍ശന്‍!!

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് പ്രമുഖ നടന്മാര്‍ക്ക് ഒപ്പമെല്ലാം സ്‌ക്രീന്‍ പങ്കിട്ട് യുവനായികമാരുടെ മുന്‍നിരയിലേക്ക് എത്തി. ഇപ്പോഴിതാ കല്യാണിയെ കുറിച്ച് താരസംഘടനയായ അമ്മ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ മികച്ച എന്റര്‍ടെയ്‌നിംഗ് കപ്പിളായി പ്രഖ്യാപിച്ചത് പ്രണവ് മോഹന്‍ലാലിനേയും

കല്യാണി പ്രിയദര്‍ശനേയും ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും അവാര്‍ഡ് നിശയിലേക്ക് എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല… അതുകൊണ്ട് തന്നെ ഈ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലേക്ക് എത്തിയത് പ്രിയദര്‍ശനും മോഹന്‍ലാലും ആയിരുന്നു. തന്റെ മകള്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് പ്രിയദര്‍ശന്‍ വേദിയില്‍ വെച്ച് പറഞ്ഞത്. ഹൃദയം എന്ന സിനിമയിലെ അഭിനയത്തിനാണ് കല്യാണിയ്ക്കും പ്രണവിനും

ഈ അവാര്‍ഡ് ലഭിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ കൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരജോഡി ആയിരുന്നു പ്രണവും കല്യാണിയും. തന്റെ മകള്‍ സിനിമയിലേക്ക് വരും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പ്രിയദര്‍ശന്‍ കല്യാണിയെ കുറിച്ച് പറഞ്ഞത്.

അവള്‍ സിനിമയിലേക്ക് എത്തുമെന്നോ.. അഭിനയ ജീവിതത്തില്‍ അവള്‍ വിജയിക്കുമെന്നോ.. ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുമെന്നോ ഒരിക്കലും ചിന്തിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് തന്നെ ഇത് കല്യാണിയ്ക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Nikhina