തന്റെ ലാലുവിന്റെ തിരിച്ച് വരവ് ആഘോഷമാക്കി പ്രിയദർശനും, ആരാധകരെ പോലെ ആവേശം; ജീത്തുവിന് പ്രശംസ

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. നേരിന്റെ വിജയത്തിൽ ജീത്തു ജോസഫിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മോഹൻലാലിന്റെ കഴിവിനെ ജീത്തു ജോസഫ് ശരിയായി ഉപയോ​ഗിച്ചുവെന്നാണ് പ്രിയദർശൻ കുറിച്ചത്.

പ്രതിഭ ഒരിക്കലും മങ്ങില്ല, മോഹൻലാലിന്റെ കഴിവ് ജീത്തു ശരിയായി ഉപയോഗിച്ചു! നേരിന്റെ വിജയത്തിന് നിങ്ങൾക്ക് ഹാറ്റ്സ് ഓഫ്!- പ്രിയദർശൻ കുറിച്ചു. പ്രിയദർശനും മോഹൻലാലും തമ്മിലുള്ള സൗഹൃദം വളരെ ആഴത്തിലുള്ളതാണ്. തന്റെ സുഹൃത്ത് വീണ്ടും തീയറ്ററിൽ തരം​ഗം തീർക്കുമ്പോൾ ആരാധകർക്കുള്ള ആവേശം തന്നെയാണ് പ്രിയദർശനും പങ്കുവയ്ക്കുന്നത്. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് ജീത്തു ജോസഫും രം​ഗത്തെത്തി. നേരിന്റെ വിജയം ആഘോഷിക്കുകയാണ് മോഹൻലാൽ ആരാധകർ. ഇമോഷണൽ കോർട്ട് ഡ്രാമയായി എത്തിയ ചിത്രത്തിൽ അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ എത്തിയത്. അനശ്വര രാജൻ, സിദ്ദിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Gargi

Recent Posts

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

40 mins ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

3 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

5 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

9 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

11 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

11 hours ago