തന്റെ ലാലുവിന്റെ തിരിച്ച് വരവ് ആഘോഷമാക്കി പ്രിയദർശനും, ആരാധകരെ പോലെ ആവേശം; ജീത്തുവിന് പ്രശംസ

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. നേരിന്റെ വിജയത്തിൽ ജീത്തു ജോസഫിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ…

മോഹൻലാൽ – ജീത്തു ജോസഫ് കോംബോയിൽ എത്തിയ നേര് തീയറ്ററിൽ വിജയം തീർക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. ഞങ്ങളുടെ മോഹൻലാലിനെ തിരിച്ച് കിട്ടിയെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. നേരിന്റെ വിജയത്തിൽ ജീത്തു ജോസഫിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മോഹൻലാലിന്റെ കഴിവിനെ ജീത്തു ജോസഫ് ശരിയായി ഉപയോ​ഗിച്ചുവെന്നാണ് പ്രിയദർശൻ കുറിച്ചത്.

പ്രതിഭ ഒരിക്കലും മങ്ങില്ല, മോഹൻലാലിന്റെ കഴിവ് ജീത്തു ശരിയായി ഉപയോഗിച്ചു! നേരിന്റെ വിജയത്തിന് നിങ്ങൾക്ക് ഹാറ്റ്സ് ഓഫ്!- പ്രിയദർശൻ കുറിച്ചു. പ്രിയദർശനും മോഹൻലാലും തമ്മിലുള്ള സൗഹൃദം വളരെ ആഴത്തിലുള്ളതാണ്. തന്റെ സുഹൃത്ത് വീണ്ടും തീയറ്ററിൽ തരം​ഗം തീർക്കുമ്പോൾ ആരാധകർക്കുള്ള ആവേശം തന്നെയാണ് പ്രിയദർശനും പങ്കുവയ്ക്കുന്നത്. പ്രിയദർശന് നന്ദി പറഞ്ഞുകൊണ്ട് ജീത്തു ജോസഫും രം​ഗത്തെത്തി. നേരിന്റെ വിജയം ആഘോഷിക്കുകയാണ് മോഹൻലാൽ ആരാധകർ. ഇമോഷണൽ കോർട്ട് ഡ്രാമയായി എത്തിയ ചിത്രത്തിൽ അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ എത്തിയത്. അനശ്വര രാജൻ, സിദ്ദിഖ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.