എല്ലാവരും ദുഃഖിച്ചിരിക്കുന്ന സീനിൽ ഒരു നെഗറ്റീവ് കൊണ്ടുവരാൻ ഒരാൾക്കേ കഴിയൂ! പ്രിയദർശൻ

മലയാളത്തിൽ നിരവധി ചത്രങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞ ഒരു സംവിധായകൻ ആണ് പ്രിയദർശൻ, ഇപ്പോൾ തന്നെ സ്വാധീനിക്കുന്ന കഥകൾ കൊണ്ടുവരാൻ ഒരാൾക്ക് മാത്രമേ കഴിയൂ അത് ശ്രീനിവാസനെ ആണെന്നും പ്രിയദർശൻ തുറന്നു പറയുകയാണ്, ശ്രീനിവാസന്റെ സ്വാധീനം ചില സ്ഥലങ്ങളിൽ എനിക്കുണ്ടാകാറുണ്ട്, വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ ഞാൻ അതനുഭവിച്ചതാണ് പ്രിയദർശൻ പറയുന്നു.

ഈ ചിത്രത്തിൽ എല്ലാവരും ദുഖിച്ചിരിക്കുന്ന സമയത്തു ഒരു കഥപാത്രം നെഗറ്റീവായി സംസാരിക്കുന്നുണ്ട് അത് ശ്രീനിക്ക് മാത്രമേ കഴിയൂ അങ്ങനൊരു കഥപാത്രത്തെ സൃഷ്ടിക്കാൻ, ചിത്രത്തിൽ പാലത്തിൽ നിന്നും ബസ്സ് മറിയുകയും , അറുപതോളം പേര് മരിക്കുകയും ചെയ്യുന്നു, ഈ പാലം കെട്ടിയ കോൺട്രാക്ടറുമാർ വരെ കൂടിയിരിക്കുകയാണ്. എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പറയുന്നുണ്ട്. എന്നാൽ അതിലെ ഒരു കഥപാത്രമായ കരമന ജനര്ദനന് ചോദിക്കുണ്ട് ബസ്സിൽ ഓവർലോഡ് ആയെന്ന് പറയണം എന്ന്.

പിന്നെ അയാൾ സ്വന്തമായി പറയുകയാണ് എന്താവശ്യമാണ് ഇവന്മാരെക്കല്ലാം ഈ വെള്ളിയാഴ്ച്ച ഈ ബ സിൽ കയറി പോകേണ്ടത് , സത്യത്തിൽ എല്ലാവരും ദുഖിക്കുമ്പോൾ ഇങ്ങനൊരു കഥപാത്രം നെഗറ്റീവ് ആയി പറയാൻ പറ്റുന്നത് ശ്രീനിവാസന്റെ കഥയുടെ ചിന്ത തന്നെയാണ്. ശ്രീനിയുടെ ഈ ചിന്ത ഞാൻ എഴുതുന്ന സിനിമകളിൽ പോലും കണ്ടിട്ടുണ്ട് പ്രിയൻ പറയുന്നു. വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസൻ ആയിരുന്നു, ചിത്രം സംവിധാനം ചെയ്യ്തത് പ്രിയദർശൻ ആണ്, മോഹൻലാൽ ആയിരുന്നു നായകൻ

Suji