Film News

എന്റർടൈൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ് ചിത്രം! നസ്‌ലെനെ  നേരിട്ട് കണ്ടു  അഭിനന്ദിക്കണം, പ്രിയദർശൻ

ഇപ്പോൾ തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുന്ന ചിത്രമാണ് ‘പ്രേമലു’ ഇപ്പോൾ ചിത്രം കണ്ടതിനു ശേഷം സംവിധായകൻ പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്, സൂപ്പർഫിലിം, എന്റർടൈൻമെന്റ് എന്ന് പറഞ്ഞാൽ  ഇതാണ് ചിത്രം, പിന്നൊരു രസമെന്നു പറഞ്ഞാൽ ഇതിൽ എല്ലാം തന്നെ ഫ്രഷ് ആയിരുന്നു, ഇതാണ് യാങ്‌സ്റ്റർസ് സിനിമ. ഇതിൽ വത്യസ്തമെന്നു പറയുന്നത് ഹ്യൂമർ ആയിരുന്നു. കുറച്ചു റിയലിസ്റ്റിക്കാണ്

സത്യം പറഞ്ഞാൽ സിനിമ തീർന്നത് അറിഞ്ഞതുപോലുമില്ല, എല്ലാം നല്ല ഫ്രഷ്‌നസ്സ് തോന്നി, അതുപോലെ ചിത്രത്തിലെ നസലെന്റെ അഭിനയത്തെ കുറിച്ച് പ്രിയനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ഒരുപാട് അവനെ തനിക്കിഷ്ട്ടമായെന്നും അവനെ നേരിൽ കണ്ടു അഭിനന്ദിക്കണമെന്നും പ്രിയൻ പറയുന്നു, അവന്റെ അഭിനയം കലക്കി, അവന്റെ പെർഫോമൻസ് സൂപ്പർ ആയിരുന്നു

എനിക്ക് ആ പയ്യനെ ഒരുപാട് ഇഷ്ട്ടപെട്ടു, നല്ല അഭിനയം തന്നെയാണ് അവൻ കാഴ്ച്ച വെച്ചത്, അവനെ നേരിൽ കണ്ടു ഒന്ന് അഭിനന്ദിക്കണം, ഇനിയും പ്രേമലു പോലുള്ള ഒരു പ്രിയദർശൻ ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിനും പ്രിയൻ മറുപടി പറയുന്നുണ്ട്, ഇപ്പോൾ നമ്മളുടെ ഒക്കെ കാലം കഴിഞ്ഞില്ലേ ഇനിയും പുതു തലമുറകൾ കയറി വരട്ടെ, അവർ ഇതുപോലെയുള്ള ചിത്രങ്ങൾ എടുക്കട്ടേ, ഇനിയും നിങ്ങളെ പോലെ ഞങ്ങളും സിനിമ തീയറ്ററിൽ ഇരുന്നു കാണും, പ്രിയദർശൻ പറയുന്നു. നസ്ലിൻ, മമിതാ  ബൈജു എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് പ്രേമലു

Suji