ആ ഒരു കാര്യത്തിൽ ഞാൻ വലിയ ഒരു പരാജയം ആണ്!

വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. എങ്കിൽ കൂടിയും മലയാള സിനിമ പ്രിയാമണിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയാം.

Priyamani about film
മൂന്ന് വർഷങ്ങൾക്ക് മുന്പാണ് പ്രിയാമണിയും ബിസിനസ്സുകാരനായ മുസ്‌തഫയുമായി വിവാഹം കഴിഞ്ഞത്. തമിഴ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയാമണി ആണ്. ഇപ്പോഴിതാ ഹിസ് സ്റ്റോറി എന്ന വെബ്  സീരീസിൽ അഭിനയിച്ചുകൊണ്ടരിക്കുകയാണ് താരം. ഒരു ഷെഫിന്റെ വേഷത്തിൽ ആണ് താരം എത്തുന്നത്. ഇപ്പോൾ ഒരു പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
Priyamani
ഞാൻ ഒരു ഷെഫ് ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ അതിലെ തമാശ എന്താണെന്നത് ഇനിക്ക് ഇപ്പോഴും ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങാൽ പോലും അറിയില്ല എന്നതാണ്. സെറ്റിലെ മറ്റ് ജൂനിയർ താരങ്ങൾ എല്ലാം എന്നേക്കാൾ നന്നായി ആഹാരം പാചകം ചെയ്യാൻ അറിയാവുന്നവർ ആണ്. അവർ നന്നായി ഫുഡ് ഒക്കെ ഉണ്ടാക്കാറുണ്ട്. പാചകത്തിന്റെ കാര്യത്തിൽ ഞാൻ വലിയ പരാജയം ആണ്. ഷൂട്ടിങ്ങിന് വേണ്ടി അടുക്കളയിൽ കയറി ഞാൻ കഷ്ട്ടപെടുന്നത് കാണുമ്പോൾ സെറ്റിൽ ഉള്ളവർ എല്ലാം എന്നെ കളിയാക്കാറുണ്ട് ഉണ്ട് എന്നും താരം പറഞ്ഞു.
Devika Rahul