തെറ്റുകൾ ഇനി ആവർത്തിക്കില്ല, മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം തുറന്ന് പറഞ്ഞു പ്രിയാമണി!

വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. എങ്കിൽ കൂടിയും മലയാള സിനിമ പ്രിയാമണിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയാം.

Priyamani News

ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തമിഴിൽ അസുരൻ എന്ന ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിച്ച അവിസ്മരണീയം ആക്കിയ പച്ചയമ്മാൾ എന്ന കഥാപാത്രത്തെ തെലുങ് റീമേക്കിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത് പ്രിയാമണിക്ക് ആയിരുന്നു. ഇതിന്റെ സന്തോഷവും താരം അഭിമുഖത്തിൽ പങ്കുവെച്ച്. അസുരൻ കണ്ടപ്പോൾ തന്നെ മഞ്ജു ചേച്ചി ചെയ്ത പച്ചയമ്മാൾ എന്ന കഥാപാത്രത്തിനോട് ഒരിഷ്ട്ടം തോന്നിയിരുന്നു. തെലുങ്കിൽ അത് അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം ഉണ്ട്. മഞ്ജു ചേച്ചി അവതരിപ്പിച്ച അത്ര പെർഫെക്റ്റ് ആയിട്ടില്ല എങ്കിലും ഞാൻ എന്റെ മാക്സിമം നൽകിയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

Priyamani

മലയാളത്തിലേക്ക് ഇനി ഒരിക്കലും തിരിച്ച് വരില്ല എന്നൊന്നും പറയാൻ കഴിയില്ല. കാരണം ഞാൻ നോക്കുന്നത് സിനിമയുടെ തിരക്കഥയാണ്. തിരക്കഥയ്ക്ക് പ്രാധാന്യം നൽകാതെ ഞാൻ ചില ചിത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ ഇന്ന് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നത് തിരക്കഥയ്ക്ക് തന്നെയാണ്. മലയാളത്തിൽ നിന്ന് നല്ല തിരക്കഥകൾ വരുകയാണെങ്കിൽ ഞാൻ തീർച്ചയായും അത് ചെയ്യും. മലയാളത്തിൽ മാത്രമല്ല നല്ല തിരക്കഥ ഏത് ഭാഷയിൽ നിന്നാണോ ലഭിക്കുന്നത് ഞാൻ തീർച്ചയായും ആ ചിത്രങ്ങൾ ചെയ്യും. അതിൽ ഭാഷ ഞാൻ ശ്രദ്ധിക്കില്ല.

Sreekumar R