അങ്ങനെ ഒരു ആവിശ്യം മുസ്‌തഫ എനിക്ക് മുന്നിൽ വെച്ചിരുന്നുവെങ്കിൽ ഞാൻ ആ ബന്ധം വേണ്ട എന്ന് വെച്ചേനെ!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രിയാമണി. രണ്ടായിരത്തി മൂന്നിൽ തെലുങ്ക് ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയത് എങ്കിലും രണ്ടായിരത്തിൽ നാലിൽ സത്യം എന്ന ചിത്രത്തിൽ കൂടി താരം മലയാള സിനിമയിലേക്ക് വരുകയായിരുന്നു. അതിനു ശേഷം നിരവധി മലയാള ചിത്രത്തിൽ നായികയായുകയും വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ബിസിനസ്സുകാരൻ ആയ മുസ്‌തഫയുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ശക്തമായ കഥാപാത്രങ്ങളിൽ കൂടി താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് പ്രിയാമണി.

priyamani about coocking

മുസ്‌തഫയുമായി പ്രണയത്തിൽ ആയപ്പോൾ തന്നെ വിവാഹത്തിന് ശേഷം മതം മാറാൻ നിര്ബന്ധിക്കില്ല എന്ന ഉറപ്പ് ലഭിച്ചിരുന്നു. അങ്ങനെ ഒരു ഉറപ്പ് ലഭിച്ചത് കൊണ്ട് തന്നെയാണ് ആ ബന്ധം മുന്നോട്ട് കൊണ്ട് പോയതും. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് നാല് വർഷങ്ങൾ ആയി. ഇത് വരെ മുസ്‌തഫ മതം മാറാനോ മുസ്‌തഫയുടെ മതത്തിൽ വിശ്വസിക്കാമോ പറഞ്ഞിട്ടില്ല. എന്റെ വിശ്വാസങ്ങളിലോ മതപരമായ ആചാരങ്ങളിലോ കൈകടത്താൻ മുസ്‌തഫ ഇത് വരെ വന്നിട്ടില്ല. ഒരു പക്ഷെ വിവാഹം കഴിഞ്ഞിട്ട് മതം മാറണം എന്നൊരു കണ്ടീഷൻ മുസ്‌തഫ എനിക്ക് മുമ്പിൽ വെച്ചിരുന്നുവെങ്കിൽ ഈ വിവാഹത്തിൽ നിന്ന് ഞാൻ പിന്മാറിയേനെ എന്നും ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയാമണി.

Priyamani News

വർഷങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളിൽ ഒരാൾ ആണ് പ്രിയമണി. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ രീതിയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയിൽ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങൾ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവയോക്കെ പ്രധാന വേഷങ്ങൾ ആയിരുന്നു. അത് കൊണ്ട് തന്നെ പ്രിയാമണി എന്ന നടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മലയാളത്തിനെക്കളിൽ അന്യഭാഷാ ചിത്രങ്ങളിൽ ആണ് താരത്തിന് കൂടുതൽ ശോഭിക്കാൻ കഴിഞ്ഞത്. മലയാളം കൂടാതെ തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും താരം തിളങ്ങി. ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാൾ കൂടിയാണ് താരം. എങ്കിൽ കൂടിയും മലയാള സിനിമ പ്രിയാമണിയെ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ല എന്ന് പറയാം.

 

 

 

 

 

 

 

 

Devika Rahul