ആർക്കും ദൈവം നിന്നെ പോലൊരു ഭാര്യയെ കൊടുക്കാതിരിക്കട്ടെ എന്ന് അവർ പരസ്യമായി പറഞ്ഞു!

അടുത്തിടെ പുറത്തിറങ്ങിയ ദി ഫാമിലി മാൻ വെബ് സീരീസിൽ പ്രധാനവേഷത്തിൽ എത്തുന്ന താരമാണ് പ്രിയാമണി. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് പ്രിയാമണി പരമ്പരയിൽ എത്തുന്നത്. കടുത്ത വിമർശനങ്ങൾ ആണ് പ്രിയാമണി അവതരിപ്പിക്കുന്നത് കഥാപാത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോൾ തനിക്ക് ലഭിക്കുന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയാമണി. പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ, വലിയ രീതിയിൽ എന്നെ വിമർശിച്ചുകൊണ്ടുള്ള മെസ്സേജുകൾ ആണ് ഇപ്പോഴും എനിക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം സന്തോഷമേ ഉള്ളു. കാരണം എന്റെ കഥാപാത്രം പ്രേക്ഷകർക്ക് അത്രയേറെ ആഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നതിന്റെ തെളിവാണത്.

Priyamani News

നിങ്ങള്‍ ശ്രീകാന്തിനോട് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ആളുകൾ മെസ്സേജ് അയക്കാറുണ്ട്. ഒരിക്കലും നിങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു എന്നും ദിവസവും മെസേജുകള്‍ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പോലും അരവിന്ദിന് വേണ്ടി നിങ്ങള്‍ അങ്ങനെ ചെയ്തുവല്ലേയെന്നും ശ്രീകാന്തിനെ നിങ്ങള്‍ ചതിച്ചുവെന്നുമെക്കെയുള്ള കമെന്റുകൾ ഇപ്പോഴും ചെയ്യുന്നവർ ഒരുപാട് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ സന്തോഷം ആണ് തോന്നുന്നത്. കാരണം ഒരു നടിയെന്ന നിലയിലെ എന്റെ വിജയം ആണ് അതെന്നും പ്രിയാമണി പറഞ്ഞു. നമ്മുടെ സമൂഹത്തിൽ പൊതുവെ കാണുന്ന ഒരു കാര്യം ആണ് സ്ത്രീ വിരുദ്ധത. ഇപ്പോൾ എന്റെ കഥാപാത്രത്തിന്റെ സ്ഥാനത്ത് ഞാൻ ചെയ്തത് പോലെ മറ്റേതെങ്കിലും ഒരു പുരുഷ കഥാപാത്രം ആണ് ചെയ്തിരുന്നത് എങ്കിൽ ഇത് ഇത്ര വലിയ ചർച്ച ഒന്നും ആരാധകർക്കിടയിൽ ആകുമായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും മനസ്സ് ശെരിയാകാതെ ഒരു ആയിരുന്നു പാരമ്പരയിലേത് പോലെ ഒരു കൗൺസിലിംഗിന് പോയിരുന്നതെങ്കിലും ആളുകൾ അത് ഇഷ്ട്ടപെടില്ലായിരുന്നു. പല തരത്തിൽ ഉള്ള മെസ്സേജുകൾ ആണ് ദിവസവും എനിക്ക് ലഭിക്കുന്നത്.

Priyamani Images

നിന്നെ പോലൊരു ഭാര്യയെ ആർക്കും കൊടുക്കരുത്ത് എന്ന് പോലും ചിലർ പബ്ലിക്ക് ആയിട്ട് വന്നു കമെന്റ് ഇടാറുണ്ട്. ഇങ്ങനെ കമെന്റ് ചെയ്യുന്നവരെയൊക്കെ പിടിച്ച് നിർത്തി ഇത് എന്റെ കഥാപാത്രം ആണെന്നും പരമ്പരയ്ക്ക് വേണ്ടി മാത്രമാണ് ഞാൻ അങ്ങനെ അഭിനയിക്കുന്നത് എന്നും ഞാൻ ഒരു നടിയാണെന്നും ഒക്കെ പറയാൻ ഒന്നും പറ്റില്ലല്ലോ. അത് കൊണ്ട് പറയുന്നവർ പറയട്ടെ എന്നാണു ഞാൻ കരുതുന്നത്. എന്നാൽ എന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവരുംഉണ്ട് . അഭിനയം നന്നായിരുന്നു എന്നൊക്കെ പറഞ്ഞു അവർ എനിക്ക് മെസ്സേജ് അയക്കാറുണ്ടെന്നും അത് കാണുമ്പോൾ സന്തോഷം തോന്നുമെന്നും താരം പറഞ്ഞു.

 

 

 

 

 

 

 

 

 

 

Devika Rahul