അവളില്‍ നിന്ന് എനിക്ക് പഠിക്കാനുണ്ട്… മിസ് യൂണിവേഴ്‌സിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത് കേട്ടോ? ശരിയാണെന്ന് ആരാധകരും

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത് 2021 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവാണ്. താരത്തെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട വീഡിയോയും ഹര്‍നാസിനെ അവസാന നിമിഷം ഈ വിശ്വസുന്ദരിപ്പട്ടത്തിന് അര്‍ഹയാക്കിയ ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയം.

ഇപ്പോഴിതാ ഹര്‍നാസിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് പ്രിയങ്ക ഹര്‍നാസിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഹര്‍നാസിനെ പ്രശംസിച്ച് കൊണ്ടായിരുന്നു പ്രയങ്കയുടെ വാക്കുകള്‍. ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരിപ്പട്ടം കിട്ടയെന്ന വാര്‍ത്ത കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. 2021 വിശ്വ സുന്ദരിയായതിന് പിന്നാലെ ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയെ പ്രശംസിക്കുന്ന ഹര്‍നാസിന്റെ ഒരു പഴയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ വൈറലാണ്. ‘ഞാന്‍ പ്രിയങ്കയെ സ്‌നേഹിക്കുന്നു. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ എന്നാണ് ഹര്‍നാസ് വീഡിയോയില്‍ പറയുന്നത്. നേരത്തെ സുസ്മിത സെന്നും ലാറ ദത്തയും ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം നേടിയിരുന്നു. ഇസ്രായേലിൽ വെച്ചു   നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹര്‍നാസ് കിരീടം നേടിയത്.

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago