അവളില്‍ നിന്ന് എനിക്ക് പഠിക്കാനുണ്ട്… മിസ് യൂണിവേഴ്‌സിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത് കേട്ടോ? ശരിയാണെന്ന് ആരാധകരും

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത് 2021 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവാണ്. താരത്തെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട വീഡിയോയും ഹര്‍നാസിനെ അവസാന നിമിഷം ഈ വിശ്വസുന്ദരിപ്പട്ടത്തിന് അര്‍ഹയാക്കിയ ചോദ്യവും അതിന് താരം നല്‍കിയ…

കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത് 2021 ലെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവാണ്. താരത്തെ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട വീഡിയോയും ഹര്‍നാസിനെ അവസാന നിമിഷം ഈ വിശ്വസുന്ദരിപ്പട്ടത്തിന് അര്‍ഹയാക്കിയ ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവും എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ചാ വിഷയം.

ഇപ്പോഴിതാ ഹര്‍നാസിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് പ്രിയങ്ക ഹര്‍നാസിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഹര്‍നാസിനെ പ്രശംസിച്ച് കൊണ്ടായിരുന്നു പ്രയങ്കയുടെ വാക്കുകള്‍. ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരിപ്പട്ടം കിട്ടയെന്ന വാര്‍ത്ത കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. 2021 വിശ്വ സുന്ദരിയായതിന് പിന്നാലെ ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയെ പ്രശംസിക്കുന്ന ഹര്‍നാസിന്റെ ഒരു പഴയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ വൈറലാണ്. ‘ഞാന്‍ പ്രിയങ്കയെ സ്‌നേഹിക്കുന്നു. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ എന്നാണ് ഹര്‍നാസ് വീഡിയോയില്‍ പറയുന്നത്. നേരത്തെ സുസ്മിത സെന്നും ലാറ ദത്തയും ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം നേടിയിരുന്നു. ഇസ്രായേലിൽ വെച്ചു   നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹര്‍നാസ് കിരീടം നേടിയത്.