സര്‍ജറി പാളി..!! ആ പിഴവ് തിരിച്ചറിഞ്ഞു..!! എല്ലാം അവസാനിച്ച നിമിഷത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര!

ബോളിവുഡില്‍ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. മോഡലിംഗ് രംഗത്തിലൂടെയാണ് താരം അഭിനയ മേഖലയില്‍ എത്തുന്നത്. മിസ്സ് വേള്‍ഡ് പട്ടം കിട്ടിയതോടെയാണ് പ്രിയങ്ക അഭിനയ മോഹവുമായി സിനിമാ രംഗത്തേക്ക് വരുന്നത്. അതോടെ താരത്തിന്റെ തലവര തെളിയുകയായിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയില്‍ വലിയ തുക പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി താരം മാറിയിരിക്കുകയാണ്. ഇപ്പോഴിതാ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെ കുറിച്ചും ആ സമയത്ത് തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.

ലോകസുന്ദരിപ്പട്ടം ലഭിച്ചതിന് ശേഷമായിരുന്നു താരത്തിന് ഇത്തരത്തില്‍ ഒരു പിഴവ് സംഭവിച്ചത്. നടിയ്ക്ക് നേസല്‍ കാവിറ്റിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് ശ്വാസ തടസത്തിന് കാരണമാകുമായിരുന്നു. ഇതില്‍ നിന്നും മുക്തയാകാന്‍ വേണ്ടിയായിരുന്നു പ്രിയങ്ക സര്‍ജറി നടത്താന്‍ തീരുമാനിക്കുന്നത്. പോളിപ് ഷേവ് ചെയ്യുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ മൂക്കിന്റെ പാലവും ഷേവ് ചെയ്യുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ…ഇതോടെ മൂക്കിന്റെ പാലം തകര്‍ന്നു.

സര്‍ജറിയ്ക്ക് ശേഷം ബാന്റേജ് മാറ്റുന്ന സമയത്തായിരുന്നു ആ പിഴവ് തിരിച്ചറിയുന്നത്. ഞാനും അമ്മയും ഭയന്നു പോയി. എന്റെ യഥാര്‍ത്ഥ മൂക്ക് പോയിരുന്നു. എന്റെ മുഖം മൊത്തം മാറിപ്പോയി. ഞാന്‍ ഞാനല്ലാതെയായി മാറിയിരുന്നു. എനിക്ക് അതിയായ സങ്കടവും പ്രതീക്ഷകള്‍ നശിക്കുകയും ചെയ്തിരുന്നു. കണ്ണാടിയില്‍ നോക്കുമ്പോഴൊക്കെ തീര്‍ത്തും അപരിചിതയായൊരു പെണ്‍കുട്ടിയെ കാണുന്നത് പോലെയായിരുന്നു. ആ തിരിച്ചടിയില്‍ നിന്നും എനിക്ക് ഉടനെയൊന്നും കരയറാന്‍ പറ്റില്ലെന്ന് തോന്നി”

എന്നാണ് പ്രിയങ്ക പറയുന്നത്. ആ സംഭവത്തോടെ പ്ലാസ്റ്റിക് ചോപ്ര എന്ന് പലരും വിളിച്ചിരുന്നു എന്ന് കൂടി താരം കൂട്ടിച്ചേര്‍ക്കുന്നു. പരിഹാസങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും എന്താണ് അതിന് പിന്നിലെ സത്യാവസ്ഥ എന്ന് തുറന്ന് പറയാന്‍ കഴിയാതെ പോയ അവസ്ഥയെ കുറിച്ചും താരം ഓര്‍മ്മിക്കുന്നുണ്ട്.

Aswathy