Categories: Film News

മകൾ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡ് നടി  പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും തന്‌റെ മകൾ മാൾട്ടി മേരി ചോപ്ര ജൊനാസിന്റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ഒന്നും തന്നെ ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടില്ല. 2022 ജനുവരിയിലാണ് നിക്ക് ജൊനാസും പ്രിയങ്കയും വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്.

അതേസമയം മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങൾ ആണ് പലപ്പോഴും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴിതാ ആദ്യമായി മകൾ മാൾട്ടി മേരിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. നിക് ജൊനസിൻറെയും അദ്ദേഹത്തിൻറെ സഹോദരന്മാരുടെയും മ്യൂസിക് ബാൻറായ ജൊനസ് ബ്രദേഴ്‌സിൻറെ ഒരു പരിപാടിക്ക് പങ്കെടുക്കാൻ എത്തിയപ്പോഴാണ് പ്രിയങ്ക മകൾ മാൾട്ടി മേരിയുടെ മുഖം ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയത്.

മാൾട്ടി മേരി ചോപ്ര ജൊനാസിന് ഒരു വയസ് പൂർത്തിയായി ആഴ്ചകൾക്ക് ശേഷമാണ് പ്രിയങ്ക മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. ഗായകൻ നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018- ൽ ആണ് വിവാഹിതരാകുന്നത്. നീണ്ട പ്രണയത്തിലോടുവിലാണ് ഇരുവരും വിവാഹിതരായത്.

Aiswarya Aishu