5 കോടി ഫോളോവേഴ്സ് ഇന്‍‌സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനക്കാരിയായി പ്രിയങ്ക ചോപ്ര, ഒരു പോസ്റ്റിന് കിട്ടുന്നത് 1,94,98,450 രൂപ

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.  ലോക സുന്ദരി പട്ടം നേടിയ ആളുകൂടിയാണ് താരം.  ഇന്‍സ്റ്റഗ്രാമില്‍ എറ്റവും വേഗത്തില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന വ്യക്തിയായി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സെലിബ്രിറ്റികളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിക്കുശേഷം ഈ നേട്ടം കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് പ്രിയങ്ക. അഞ്ച് കോടി രണ്ട് ലക്ഷം പേരാണ് നിലവില്‍ പ്രിയങ്കയുടെ ഫോളോവേഴ്സിന്റെ എണ്ണം.

നാലുകോടി നാല്‍പ്പത്തി രണ്ടുലക്ഷം ഫോളോവേഴ്സുള്ള ബോളിവുഡ് നടി ദീപികാ പദുകോണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. പട്ടികയില്‍ ഒന്നാമതെത്തുന്നതിന് ഒപ്പം ഇന്‍സ്റ്റഗ്രാമിലൂടെ പണം സമ്ബാദിക്കുന്ന അതിസമ്ബന്നരുടെ പട്ടികയിലും പ്രിയങ്ക ഒന്നാമതാണ്. 2019-ല്‍ ഇന്‍സ്റ്റഗ്രാമിലൂടെ പണം സമ്ബാദിക്കുന്ന അതിസമ്ബന്നരുടെ പട്ടികയില്‍ വിരാട് കൊഹിലിക്കൊപ്പം പ്രിയങ്കയും ഇടം പിടിച്ചിരുന്നു. ‌‌

ഒരു പോസ്റ്റില്‍ 271,000 ഡോളര്‍ നേടിയാണ് ഈ പണം സമ്ബാദിക്കുന്നവരുടെ പട്ടികയില്‍ പ്രിയങ്ക 19-ാം സ്ഥാനത്തെത്തിയത്. അതേസമയം, ഓരോ പോസ്റ്റിലും 196,000 ഡോളര്‍ സമ്ബാദിച്ച്‌ വിരാട് 23-ാം സ്ഥാനത്താണ്. റിയാലിറ്റി ടിവി താരവും മേക്കപ്പ് മുഗള്‍ കൈലി ജെന്നറുമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

കൊഹ്‍ലിയുടെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം 50 മില്യണ്‍ കടന്നിരിക്കുകയാണ്. ഇത്തരത്തില്‍ റെക്കോര്‍ഡിട്ട ആദ്യ ഇന്ത്യക്കാരനുമാണ് കൊഹ്‌ലി. കളിക്കളത്തിലെ റെക്കോര്‍ഡുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ കൊഹ്‌ലിക്ക് സോഷ്യല്‍ മീഡിയയില്‍ കിട്ടിയ റെക്കോര്‍ഡ്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇതുവരെ 931 പോസ്റ്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.

അതേസമയം റെക്കോര്‍ഡ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര 49.9 മില്യണ്‍ ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തും ദീപിക പദുക്കോണ്‍ 44.1 മില്യണ്‍ ഫോളോവേഴ്‌സുമായി മൂന്നാം സ്ഥാനത്തുമാണ്. നിലവില്‍ ആരാധകര്‍ ആഘോഷമാകുകയാണ് താരത്തിന്റെ പുതിയ റെക്കോര്‍ഡ്.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

7 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago