തീവ്ര വലത് പക്ഷം  രാമന്റെയും, ശിവന്റെയും സിനിമകൾക്ക് വേണ്ടി എന്തിനാണ്  400 ഉം 500 കോടി മുടക്കുന്നത്, പ്രകാശ് രാജ് 

എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു തെന്നിന്ത്യൻ നടനാണ് പ്രകാശ് രാജ്, ഇതിന്റെ പേരിൽ നിരവധി ട്രോളുകളും താരത്തിനെ തേടി എത്താറുണ്ട്, ഇപ്പോൾ ബാഹുബലി, ആർ ആർ ആർ എന്നിങ്ങനെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് തീവ്ര വലത് പക്ഷത്തിന്റെ സപ്പോർട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് താരം ഒരു അഭിമുഖത്തിലൂടെ. ഇങ്ങനെയുള്ള ചിത്രങ്ങൾ വലിയ ഒരു ഈവന്റ് തന്നെയാണ്. എന്നാൽ അങ്ങനെയുള്ള ചിത്രങ്ങൾ അങ്ങനെ എല്ലാവർക്കും നിർമ്മിക്കാൻ കഴിയില്ല, എന്നാൽ ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് തീവ്ര വലത് പക്ഷത്തിന്റെ പിന്തുണ ഉണ്ടാകും പ്രകാശ് രാജ് പറയുന്നു.

ഈ ഒരു സമയത്തു സിനിമയിലേക്ക് കോടി കണക്കിനെ പൈസ മുടക്കുകയാണ് റൈറ്റ്‌ വിങ്  ചെയ്യ്തുകൊണ്ടിരിക്കുന്നത്, പക്ഷെ അറിഞ്ഞു കൊണ്ടെന്തിനാണ് രാമന്റെയും, ശിവന്റെയും സിനിമകൾക്ക് വേണ്ടി 400 ഉം 500 ഉം കോടി മുടക്കുന്നത് നടൻ ചോദിക്കുന്നു, ഇപ്പോൾ ബാഹുബലി എന്ന ചിത്രം ഒന്നാണെങ്കിലും രണ്ടാണെങ്കിലും ഇങ്ങനെയുള്ള ചിത്രങ്ങൾ എല്ലാ സ്ഥലങ്ങളിലും റിലീസ് ചെയ്യുന്നുണ്ട്

ഈ സിനിമകൾ എവിടെ എത്തിയാലും അവിടെല്ലാം ഈ റൈറ്റ്‌ വിങ് വരുന്നുണ്ടാകും,ഇങ്ങനെയുള്ള സിനിമകൾ നിർമ്മിക്കുന്നത് വലിയ കഷ്ട്ടമാണ്, വലിയ ഒരു ഈവന്റ് തന്നെയാണ് ഈ ചിത്രങ്ങൾ. എന്തായാലും ഈ ചിത്രങ്ങൾ ഒരാളെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കില്ല, അപ്പോൾ അവിടെല്ലാം സഹായിക്കാൻ ഈ റൈറ്റ് വിങ് ഉണ്ടാകുക തന്നെ ചെയ്‌യും, ഒരിക്കലും ഇന്ത്യയിലെ ഫിലിം ഇൻഡസ്ടറി ഒരു പാൻ ഇന്ത്യൻ ആയി മാറിയിട്ടില്ല, അങ്ങനെ ആയെന്നു പ്രേക്ഷകർക്ക് തോന്നുന്നതാണ് പ്രകാശ് രാജ് പറയുന്നു