Categories: Film News

ഏറ്റവും അട്രാക്റ്റീവായി തോന്നിയത് സ്ത്രീ വിരുദ്ധതയും ഡബിൾ മീനിങ്ങും ഇല്ലാതെ പ്രേക്ഷകനെ ചിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്!

സംവിധായകൻ ക്രിഷാന്ദ് ദർശന രാജേന്ദ്രൻ ,ജഗദീഷ്, അലക്‌സാണ്ടർ പ്രശാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ സിനിമയാണ്. ‘പുരുഷ പ്രേതം’. സിനിമ ഡയറക്ട് ഒടിടി റിലീസായി എത്തിയിരിക്കുകയാണ്. സോണിലൈവിലൂടെ പ്രദർശനത്തിന് എത്തിയിരിക്കുന്ന സിനിമയക്ക് മികച്ച അഭിപ്രായമാണ് ഒടിടിയിൽ നിന്ന്് ലഭിക്കുന്നത്.

പുരുഷ പ്രേതം എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. കുറെ നാളുകൾക്കു ശേഷമാണ് സിനിമ തുടങ്ങി തീരും വരെ ഇടയ്ക്കിടെ ചിരിച്ച് കൊണ്ടിരുന്നത് എന്നാണ് ആൻസി വിഷ്ണു കുറിച്ചിരിക്കുന്നത്. ”പുരുഷ പ്രേതം’ എന്ന സിനിമയിൽ എനിക്ക് ഏറ്റവും attractive ആയി തോന്നിയത് സ്ത്രീ വിരുദ്ധതയും Double മീനിങ്ങും ഇല്ലാതെ സംവിധായകന് പ്രേക്ഷകനെ ച്ചിരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്.അതൊരു ചെറിയ കാര്യമല്ല. വേറെ വല്ല സംവിധായകനോ എഴുത്തുക്കാരനോ നടനോ മറ്റോ ആയിരുന്നേൽ തിരുകി കേറ്റാൻ പറ്റുന്നിടത്തൊക്കെ ഡബിൾ മീനിങ് കുത്ത് നിറച്ചേനെ. കുറെ നാളുകൾക്കു ശേഷമാണ് സിനിമ തുടങ്ങി തീരും വരെ ഇടയ്ക്കിടെ ചിരിച്ച് കൊണ്ടിരുന്നത്.പുരുഷ പ്രേതം sony liv ൽ പ്രദർശനം തുടരുന്നു” ഇതായിരുന്നു ആൻസി വിഷ്ണുവിന്റെ പോസ്റ്റ്.

സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്,അരുൺ നാരായണൻ, നിഖിൽ ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് സംവിധായകന്മാരായ ജിയോ ബേബി,മനോജ് കാനയും ചിത്രത്തിൽ വേഷമിടുന്നു. .മാൻകൈൻഡ് സിനിമാസ്, എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർക്കൊപ്പം അലക്‌സാണ്ടർ പ്രശാന്തും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്

 

Aswathy