പുഷ്പ 2 ചിത്രീകരണം നിര്‍ത്തിവച്ചു!!

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുഷ്പ 2 വിനായി. അല്ലു അര്‍ജ്ജുന്റെ തകര്‍പ്പന്‍ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. പുഷ്പ ആദ്യ ചിത്രത്തിലൂടെ ഇന്ത്യയിലെ മികച്ച നടനായി അല്ലു അര്‍ജ്ജുന്‍ മാറിയിരുന്നു. അതോടെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പുഷ്പ 2 ചിത്രീകരണം പുരോമിക്കുകയാണ്. അതിനിടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. അല്ലു അര്‍ജ്ജുന് സുഖമില്ലാത്തതിനാലാണ് ചിത്രീകരണം നിര്‍ത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന് വിശ്രമത്തിലാണ്. പുറംവേദനയാണ് താരത്തിനെ അലട്ടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വയ്യായ്മ വകവയ്ക്കാതെ താരം അഭിനയിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സംവിധായകന്‍ സുകുമാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുന്ന മുറയ്ക്ക് ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിഗ് പുരോഗമിക്കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്ന ജാതര ഗെറ്റപ്പിലുള്ള അല്ലു അര്‍ജുന്റെ രംഗങ്ങളാണ് രാമോജിയില്‍ ചിത്രീകരിച്ചിരുന്നത്. ഈ വേഷത്തില്‍ താരത്തിന് ഒരു പാട്ടും സംഘട്ടന രംഗവുമാണ് ചിത്രത്തിലുണ്ട്. ഈ കോസ്റ്റ്യൂമില്‍ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നതോടെ താരത്തിന്പുറംവേദന കലശലായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായിട്ട് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago