പുഷ്പ 2 ചിത്രീകരണം നിര്‍ത്തിവച്ചു!!

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുഷ്പ 2 വിനായി. അല്ലു അര്‍ജ്ജുന്റെ തകര്‍പ്പന്‍ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. പുഷ്പ ആദ്യ ചിത്രത്തിലൂടെ ഇന്ത്യയിലെ മികച്ച നടനായി അല്ലു അര്‍ജ്ജുന്‍ മാറിയിരുന്നു.…

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പുഷ്പ 2 വിനായി. അല്ലു അര്‍ജ്ജുന്റെ തകര്‍പ്പന്‍ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. പുഷ്പ ആദ്യ ചിത്രത്തിലൂടെ ഇന്ത്യയിലെ മികച്ച നടനായി അല്ലു അര്‍ജ്ജുന്‍ മാറിയിരുന്നു. അതോടെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ആരാധകര്‍ക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

പുഷ്പ 2 ചിത്രീകരണം പുരോമിക്കുകയാണ്. അതിനിടെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്. അല്ലു അര്‍ജ്ജുന് സുഖമില്ലാത്തതിനാലാണ് ചിത്രീകരണം നിര്‍ത്തിയിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന് വിശ്രമത്തിലാണ്. പുറംവേദനയാണ് താരത്തിനെ അലട്ടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വയ്യായ്മ വകവയ്ക്കാതെ താരം അഭിനയിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സംവിധായകന്‍ സുകുമാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനം. അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുന്ന മുറയ്ക്ക് ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ഷൂട്ടിഗ് പുരോഗമിക്കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കാണിച്ചിരുന്ന ജാതര ഗെറ്റപ്പിലുള്ള അല്ലു അര്‍ജുന്റെ രംഗങ്ങളാണ് രാമോജിയില്‍ ചിത്രീകരിച്ചിരുന്നത്. ഈ വേഷത്തില്‍ താരത്തിന് ഒരു പാട്ടും സംഘട്ടന രംഗവുമാണ് ചിത്രത്തിലുണ്ട്. ഈ കോസ്റ്റ്യൂമില്‍ തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരുന്നതോടെ താരത്തിന്പുറംവേദന കലശലായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായിട്ട് എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയാവുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.