ഫഹദ് ആ റോള്‍ ചെയ്യുമോ എന്ന സംശയം ഉണ്ടായിരുന്നു… നിമിത്തമായത് അല്ലു.. പിന്നീട് സംഭവിച്ചത്..!! സംവിധായകന്‍ സുകുമാര്‍ പറഞ്ഞത് കേട്ടോ?

ഭാഷപോലും അറിയാത തെലുങ്കില്‍ പോയി വില്ലനായി കസറിയ ഫഹദ് ഫാസില്‍ എന്ന നടന്റെ കീര്‍ത്തി പാടുകയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മുഴുവനും. തെന്നിന്ത്യയില്‍ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള അല്ലു അര്‍ജുന്‍ പോലും അത്ഭുതപ്പെട്ടുപോയ അഭനയ മികവാണ് ഫഹദ് പുഷ്പ എന്ന സിനിമയില്‍ കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ പുഷ്പ സിനിമ 200 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഫഹദ് എന്ന നടന്റെ വില്ലന്‍ വേഷം ആരാധകര്‍ എറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അല്ലു അര്‍ജുന്റെ പ്രകടനത്തിനൊപ്പം ഫഹദ് ഫാസിലിന്റെ പ്രകടനവും കൈയ്യടി നേടുകയാണ്.

ചിത്രത്തില്‍ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. ഇപ്പോഴിതാ ഫഹദ് എങ്ങനെ ഈ സിനിയിലേക്ക് എത്തി എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പുഷ്പ എന്ന സിനിമയുടെ സംവിധായകന്‍ സുകുമാരന്‍. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. പുഷ്പയുടെ എഴുത്ത് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഫഹദ് ആയിരുന്നു മനസ്സില്‍ എന്നാണ് സംവിധായകന്‍ സുകുമാര്‍ പറയുന്നത്. ബന്‍വറിന് വേണ്ടി മറ്റാരെയും പരിഗണിച്ചിരുന്നില്ല. പക്ഷെ ഫഹദ് ഈ റോള്‍ ചെയ്യുമോയെന്ന് അറിയില്ലായിരുന്നു. വേറെ ആരെയെങ്കിലും നോക്കണോയെന്ന് ആലോചിച്ചിരുന്നു എന്നും അദ്ദേഹം എടുത്ത് പറയുന്നു.

എന്നാല്‍ ആദ്യത്തെ ഓപ്ഷനിലുള്ള ആളുമായി സംസാരിച്ച് പോലും നോക്കാതെ മറ്റു ഓപ്ഷന്‍സ് നോക്കുന്നത് എന്തിനാണെന്ന അല്ലു അര്‍ജുന്റെ ചോദ്യമാണ് ചിത്രത്തില്‍ ആ വേഷം ഫഹദിന് തന്നെ വന്നു ചേരാന്‍ നിമിത്തമായത്. ചോദിച്ച് നോക്കിയാലല്ലേ ഫഹദ് റോള്‍ ചെയ്യുമോ ഇല്ലയോ എന്ന് അറിയുകയുള്ളുവെന്നും പറഞ്ഞ് അല്ലു നിര്‍ബന്ധിച്ചു എന്നാണ് സുകുമാര്‍ പറയുന്നത്. അങ്ങനെ താന്‍ ഫഹദുമായി സംസാരിച്ചു. തന്റെ അവസാന ചിത്രമായ രംഗസ്ഥലം ഏറെ ഇഷ്ടമായെന്ന് ഫഹദ് പറഞ്ഞു. അങ്ങനെ അന്നത്തെ സംസാരത്തിനൊടുവില്‍ പുഷ്പയിലെ വില്ലന്‍ കഥാപാത്രത്തിന് അദ്ദേഹം സമ്മതംമൂളി എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

 

Aswathy