Categories: Film News

കംഫർട്ട് സോണിൽ ആണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ പുള്ളിക്കാരൻ അങ്ങനെ സംസാരിക്കു

സ്‍തൂരിമാന്‍ എന്ന പരമ്ബരയില്‍ കാവ്യയായി എത്തിയ റെബേക്ക പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ മനം കീഴടക്കിയത്. ചുരുങ്ങിയ ദിവസം കൊണ്ടാണ് റബേക്ക ടെലിവിഷൻ പ്രേഷകരുടെ പ്രിയങ്കരിയായത്. ഇത് റബേക്കയെന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക കണ്ണാടി വെച്ച് പക്വതയുള്ള കാവ്യയെ ആണ്. പരമ്പരയിൽ വലിയ സീരിയസ് കഥാപാത്രത്തെയാണ് റബേക്ക അവതരിപ്പിക്കുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആൾ ഭയങ്കര കുറുമ്പി ആണെന്ന് തന്നെ പറയാം. ഇന്നും കുട്ടിത്തം വിട്ട് മാറാത്ത റബേക്ക എങ്ങനെയാണ് കാവ്യ എന്ന സീരിയസ് വേഷം അവതരിപ്പിച്ച് തകർത്തത് എന്ന് പ്രേക്ഷകർക്കും ഇന്നും സംശയമുള്ള കാര്യം ആണ്. കാരണം അത്രയേറെ കുസൃതി നിറഞ്ഞ ആൾ ആണ് പൊതുവേദികളിൽ എത്തുമ്പോഴും റബേക്ക.

Rabecca

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും കസ്തൂരിമാണ് സീരിയലിലെ വിശേഷങ്ങൾ കുറിച്ചും എല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് റബേക്ക. റബേക്കയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ പ്രണയത്തിൽ ആണോ എന്ന് ചോദിച്ചാൽ അതെ. പ്രണയം ഇല്ലാത്തവർ ആയി ആരാണ് ഉള്ളത്. അഞ്ചു വർഷമായി ഞാൻ എൻഗേജ്‌ഡ്‌ ആണ്. ശ്രീജിത്ത് വിജയൻ എന്നാണു ആളുടെ പേര്. ആൾ ഒരു ഡയറക്ടർ ആണ്. കഴിഞ്ഞ വര്ഷം ആയിരുന്നു ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അന്ന് മുതൽ കേൾക്കുന്ന ചോദ്യം ആണ് എന്നാണ് ഇനി കല്യാണം എന്ന്. സത്യത്തിൽ അത് എന്നായിരിക്കും എന്ന് ഞങ്ങൾക്ക് പോലും അറിയില്ല. പുള്ളി ഒരു വലിയ പ്രോജക്ടിന്റെ തിരക്കിൽ ആണ് ഇപ്പോൾ. അത് ഒന്ന് തീർന്നാൽ മാത്രമേ ഞങ്ങളുടെ വിവാഹം നടത്താൻ കഴിയു എന്നാണ് റബേക്ക പറഞ്ഞത്.

Rabecca

ഒരിക്കലും മറക്കാൻ കഴിയാത്ത ലൊക്കേഷൻ ആയിരുന്നു കസ്തൂരി മാനിലേത്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ മൂന്നര വര്ഷം കഴിഞ്ഞത്. ലൊക്കേഷനിൽ വന്നപ്പോൾ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആൾ ആയിരുന്നു ശ്രീറാമേട്ടൻ. എന്നാൽ ഷൂട്ടിങ് കഴിഞ്ഞു പോകാറായപ്പോഴേക്കും പുള്ളി ഒരുപാട് മാറി. നന്നായി കൗണ്ടർ അടിക്കുന്ന ആൾ കൂടിയാണ് ശ്രീരാമേട്ടൻ. എപ്പോഴാണ് പുള്ളിയുടെ കൗണ്ടർ വരുന്നത് എന്ന് പറയാൻ കഴിയില്ല. പക്ഷെ ആരും പുറത്ത് നിന്നും ഇല്ലെന്നു ഉറപ്പ് വരുത്തി കംഫർട്ട് സോണിൽ ആണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ പുള്ളി കൗണ്ടർ പറയാറുള്ളൂ.

Sreekumar R