40-ാം പിറന്നാളിന്റെ നിറവില്‍ നടി രചന നാരായണന്‍കുട്ടി. അമ്മ അംഗങ്ങളോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ശ്വേത മേനോന്, ബാബുരാജ്, ഇടവേള ബാബു, സുധീര്‍ കരമന, സിദ്ദിഖ് എന്നീ താരങ്ങള്‍ രചനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
കേക്ക് മുറിച്ചും ചിരിച്ചുല്ലസിച്ചും താരങ്ങള്‍ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. രചന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചത്.
കൊച്ചിയിലെ അമ്മ ഓഫീസില്‍ വെച്ചായിരുന്നു രചനയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഒരു ‘സ്റ്റാര്‍ ബര്‍ത്ത്ഡേ’ എന്നാണ് താരങ്ങള്‍ അണിനിരന്ന പിറന്നാളിനെ രചന വിശേഷിപ്പിച്ചത്. സന്തോഷത്തിന്റെ നാല്പ്പതുകള് ഇവിടെ ആരംഭിക്കുന്നു എന്നു പറഞ്ഞാണ് രചന ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ പിറന്നാള്‍ ആഘോഷമാക്കിയ സഹപ്രവര്‍ത്തകര്‍ക്ക് താരം നന്ദിയും അറിയിച്ചു.
2001ലിറങ്ങിയ ‘തീര്‍ത്ഥാടനം’ എന്ന ചിത്രത്തിലൂടെയാണ് രചന നാരായണന് കുട്ടി സിനിമയിലേക്ക് എത്തിയത്. ടിവി ഷോകളിലും നൃത്ത പരിപാടികളിലും രചന താരമാണ്. ഒട്ടേറെ ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസ നേരുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…