സന്തോഷത്തിന്റെ നാല്‍പ്പതുകള്‍!!! രചനയുടെ പിറന്നാള്‍ ആഘോഷമാക്കി അമ്മ അംഗങ്ങള്‍

40-ാം പിറന്നാളിന്റെ നിറവില്‍ നടി രചന നാരായണന്‍കുട്ടി. അമ്മ അംഗങ്ങളോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ശ്വേത മേനോന്‍, ബാബുരാജ്, ഇടവേള ബാബു, സുധീര്‍ കരമന, സിദ്ദിഖ് എന്നീ താരങ്ങള്‍ രചനയുടെ പിറന്നാള്‍ ആഘോഷത്തില്‍…

40-ാം പിറന്നാളിന്റെ നിറവില്‍ നടി രചന നാരായണന്‍കുട്ടി. അമ്മ അംഗങ്ങളോടൊപ്പമാണ് താരം പിറന്നാള്‍ ആഘോഷമാക്കിയത്. മോഹന്‍ലാല്‍, ശ്വേത മേനോന്‍, ബാബുരാജ്, ഇടവേള ബാബു, സുധീര്‍ കരമന, സിദ്ദിഖ് എന്നീ താരങ്ങള്‍ രചനയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

കേക്ക് മുറിച്ചും ചിരിച്ചുല്ലസിച്ചും താരങ്ങള്‍ പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. രചന തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചത്.

കൊച്ചിയിലെ അമ്മ ഓഫീസില്‍ വെച്ചായിരുന്നു രചനയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഒരു ‘സ്റ്റാര്‍ ബര്‍ത്ത്‌ഡേ’ എന്നാണ് താരങ്ങള്‍ അണിനിരന്ന പിറന്നാളിനെ രചന വിശേഷിപ്പിച്ചത്. സന്തോഷത്തിന്റെ നാല്‍പ്പതുകള്‍ ഇവിടെ ആരംഭിക്കുന്നു എന്നു പറഞ്ഞാണ് രചന ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ പിറന്നാള്‍ ആഘോഷമാക്കിയ സഹപ്രവര്‍ത്തകര്‍ക്ക് താരം നന്ദിയും അറിയിച്ചു.

2001ലിറങ്ങിയ ‘തീര്‍ത്ഥാടനം’ എന്ന ചിത്രത്തിലൂടെയാണ് രചന നാരായണന്‍ കുട്ടി സിനിമയിലേക്ക് എത്തിയത്. ടിവി ഷോകളിലും നൃത്ത പരിപാടികളിലും രചന താരമാണ്. ഒട്ടേറെ ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസ നേരുന്നത്.