കുഞ്ഞേ…!! സ്‌നേഹത്തോടെ അമ്മ കാത്തിരിക്കുന്നു…! കുറിപ്പുമായി റേച്ചല്‍ മാണി!

അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ പേര്‍ളി മാണിയുടെ വീട്ടില്‍ മറ്റൊരു സന്തോഷത്തിന് കൂടി തുടക്കമാവുകയാണ്. താരത്തിന്റെ സഹോദരിയുടെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ് വീട്ടിലെ എല്ലാവരും. റേച്ചല്‍ മാണി എന്നാണ് താരത്തിന്റെ സഹോദരിയുടെ പേര്. സോഷ്യല്‍ മീഡിയ ഇടയങ്ങളില്‍ സജീവമായ റേച്ചലിനും നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്.

താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങളും ഫോട്ടോകളും സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുന്ന റേച്ചലിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നടുന്നത്. ഗര്‍ഭാവസ്ഥയിലിരിക്കുന്ന തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് റേച്ചല്‍ തന്റെ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകള്‍ക്കൊപ്പം ഹൃദയം തൊടുന്നൊരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഹലോ കുഞ്ഞേ.. നിന്നെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ ഞാന്‍ പൂര്‍ണ്ണമായും തയ്യാറായിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് റേച്ചല്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

നിന്നെ എടുക്കാനും നിന്നെ ഉമ്മവെയ്ക്കാനും.. നിന്നോടൊപ്പം ദിനരാത്രങ്ങള്‍ ചെലവഴിക്കാനും ഇതെല്ലാം ആഘോഷിക്കാനും ഞാന്‍ തയ്യാറായി എന്നാണ് റേച്ചല്‍ കുറിയ്ക്കുന്നത്. നിന്നെ കാണാനായി ഞാന്‍ ദിവസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. സുഖകരമല്ലാത്തതും ഉറക്കമില്ലാത്തതുമായ രാത്രികള്‍ കാരണം ഈ നിമിഷം ഞാന്‍ അല്‍പ്പം പരിഭ്രാന്തിയിലുമാണ്.

ഞങ്ങളുടെ ഈ കൊച്ചു ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിനായി നീറ്റലും വേദനയുമുള്ള ശരീരവുമായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അമ്മ എന്നാണ് റേച്ചല്‍ മാണിയുടെ കുറിപ്പ്. നിരവധിപ്പേരാണ് താരത്തിനും വരാനിരിക്കുന്ന കുഞ്ഞിനും ആശംസകളും അനുഗ്രഹങ്ങളും അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

Rahul

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

16 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago