ഒരിടവേളയ്ക്കുശേഷം മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി രാധിക. ക്ലാസ്മേറ്റ്സിലെ റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രാധിക മലയാളത്തിൽ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന താരമാണ് രാധിക. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്.
മഞ്ജുവാര്യർക്കൊപ്പം ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധിക വീണ്ടും മലയാള സിനിമയിൽ എത്തുന്നത്. താരം തന്റെ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ഭർത്താവ് അഭിൽ കൃഷ്ണൻ വിവാഹത്തിന് മുമ്പ് തൻറെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നാണ് രാധിക പറയുന്നത്. കൂടാതെ താനൊരു സിനിമ നടിയാണെന്ന് പോലും അദ്ദേഹത്തിന്
അറിയില്ലായിരുന്നു.
”അഭി തൃശൂർക്കാരനാണ് പക്ഷെ പഠിച്ചതും വളർന്നതുമൊക്കെ ബോംബെയിലാണ്. അതുകൊണ്ട് എന്റെ സിനിമയൊന്നും പുള്ളി കണ്ടിട്ടുണ്ടായിരുന്നില്ല. മാട്രിമോണിയിൽ നിന്നാണ് എനിക്ക് ഈ പ്രപ്പോസൽ വരുന്നത്. അപ്പോൾ നടിയാണെന്ന് അഭിക്ക് അറിയില്ലായിരുന്നു”കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തുതിയത്. നിരവധി പരസ്യചിത്രങ്ങളിലും ആൽബം ഗാനങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.
രാധിക ഇതുവരെ മലയാളത്തിൽ 25 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഗ്യാപ് വരുന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ലെന്നും നടി പറഞ്ഞു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…