‘എന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ലായിരുന്നു’ രാധിക പറയുന്നു!!

ഒരിടവേളയ്ക്കുശേഷം മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി രാധിക. ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രാധിക മലയാളത്തിൽ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന താരമാണ് രാധിക. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്.…

ഒരിടവേളയ്ക്കുശേഷം മലയാളത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് നടി രാധിക. ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രാധിക മലയാളത്തിൽ സിനിമാപ്രേമികളുടെ ഹൃദയം കവർന്ന താരമാണ് രാധിക. വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്.

മഞ്ജുവാര്യർക്കൊപ്പം ആയിഷ എന്ന ചിത്രത്തിലൂടെയാണ് രാധിക വീണ്ടും മലയാള സിനിമയിൽ എത്തുന്നത്. താരം തന്‌റെ വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ്. ഭർത്താവ് അഭിൽ കൃഷ്ണൻ വിവാഹത്തിന് മുമ്പ് തൻറെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നാണ് രാധിക പറയുന്നത്. കൂടാതെ താനൊരു സിനിമ നടിയാണെന്ന് പോലും അദ്ദേഹത്തിന്
അറിയില്ലായിരുന്നു.

”അഭി തൃശൂർക്കാരനാണ് പക്ഷെ പഠിച്ചതും വളർന്നതുമൊക്കെ ബോംബെയിലാണ്. അതുകൊണ്ട് എന്റെ സിനിമയൊന്നും പുള്ളി കണ്ടിട്ടുണ്ടായിരുന്നില്ല. മാട്രിമോണിയിൽ നിന്നാണ് എനിക്ക് ഈ പ്രപ്പോസൽ വരുന്നത്. അപ്പോൾ നടിയാണെന്ന് അഭിക്ക് അറിയില്ലായിരുന്നു”കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തുതിയത്. നിരവധി പരസ്യചിത്രങ്ങളിലും ആൽബം ഗാനങ്ങളിലും രാധിക അഭിനയിച്ചിട്ടുണ്ട്.
രാധിക ഇതുവരെ മലയാളത്തിൽ 25 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഗ്യാപ് വരുന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ലെന്നും നടി പറഞ്ഞു