എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. എന്നാൽ ചിത്രത്തിൽ റസിയ എന്ന കഥാപാത്രമായി എത്തിയ രാധിക ഇന്നും ആരാധകർക്ക് അവരുടെ സ്വന്തം റസിയ ആണ്. കാരണം അത്രമാത്രം ആ കഥാപാത്രം ആരാധക മനസ്സിൽ ഇടം നേടിയിരുന്നു. അതികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആ ഒരു കഥാപാത്രം തന്നെ ധാരാളമാണ് രാധികയെ മലയാളികൾ ഓർക്കാൻ. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ദുബൈയിലാണ് താരം. ഇന്നിപ്പോൾ അഭിനയത്തെ കുറിച്ചും റസിയയെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ”ലോംഗ് ഗ്യാപ്പുകളാണ് എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്.