റസിയ ആയി ജീവിക്കാന്‍ തീരെ താല്‍പര്യമില്ല ; ഞാൻ അങ്ങനെയൊന്നും ആരോടും പറഞ്ഞിട്ടില്ല !

എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. എന്നാൽ ചിത്രത്തിൽ റസിയ എന്ന കഥാപാത്രമായി എത്തിയ രാധിക ഇന്നും ആരാധകർക്ക് അവരുടെ സ്വന്തം റസിയ…

എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ്. ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. എന്നാൽ ചിത്രത്തിൽ റസിയ എന്ന കഥാപാത്രമായി എത്തിയ രാധിക ഇന്നും ആരാധകർക്ക് അവരുടെ സ്വന്തം റസിയ ആണ്. കാരണം അത്രമാത്രം ആ കഥാപാത്രം ആരാധക മനസ്സിൽ ഇടം നേടിയിരുന്നു. അതികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ആ ഒരു കഥാപാത്രം തന്നെ ധാരാളമാണ് രാധികയെ മലയാളികൾ ഓർക്കാൻ. വിവാഹത്തിന് ശേഷം ഭർത്താവിനൊപ്പം ദുബൈയിലാണ് താരം. ഇന്നിപ്പോൾ അഭിനയത്തെ കുറിച്ചും റസിയയെ കുറിച്ചുമെല്ലാം താരം പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്. ”ലോംഗ് ഗ്യാപ്പുകളാണ് എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ളത്.ക്ലാസ്‌മേറ്റ്‌സ് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ അടുത്ത പടം ചെയ്യുന്നത്. ഞാനത് മനപൂര്‍വ്വം ഉണ്ടാക്കിയതല്ല. ഈ പറയുന്ന ഒരു വര്‍ഷത്തില്‍ ഒരുപാട് സിമിലാരിറ്റിയുള്ള റോള്‍സിന് വേണ്ടി എന്നെ വിളിച്ചിട്ടുണ്ട്. അതൊക്കെ ഞാന്‍ ഒഴിവാക്കിയതാണെന്ന് പറയാം. പക്ഷെ എന്റെ കരിയറില്‍ ഉണ്ടായിട്ടുള്ള ഗ്യാപ്പുകള്‍ ഞാനൊരിക്കലും മനപൂര്‍വ്വം ഉണ്ടാക്കിയിട്ടുള്ളതല്ല. സംഭവിച്ച് പോയതാണ്. അത് എന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. കല്യാണം കഴിഞ്ഞ് ഞാന്‍ ദുബായിലാണുള്ളത്. ഈ പറയുന്ന ന്യൂജനറേഷന്റെ കാലഘട്ടത്തില്‍ എന്നെയധികം ആള്‍ക്കാര്‍ ഓര്‍ക്കാന്‍ ചാന്‍സില്ല. ഓര്‍ത്താല്‍ തന്നെ ദുബായില്‍ നിന്ന് നാട്ടില്‍ വരാനുള്ള ബുദ്ധിമുട്ടുകള്‍ എല്ലാവരും ചിന്തിക്കുന്നുണ്ടാകും.അങ്ങനത്തെ ഒരുപാട് കാര്യങ്ങള്‍ ഉള്ളത് കൊണ്ടാവും അത്തരം ഗ്യാപ്പ് വരുന്നത്. പിന്നെ എല്ലാവരോടും പോയി ചാന്‍സ് ചോദിക്കുന്ന ടൈപ്പ് ആളല്ല താന്‍. അപ്പോള്‍ പിന്നെ ഉറപ്പായിട്ടും ആളുകള്‍ എന്നെ മനറന്ന് പോയേക്കും. ഇപ്പോഴും ഞാന്‍ സിനിമ വേണ്ട, അല്ലെങ്കില്‍ സിനിമ ചെയ്യില്ല എന്നൊന്നും ആരോടും പറഞ്ഞിട്ടില്ല. ഇപ്പോഴും നല്ല ക്യാരക്ടേഴ്‌സ് വരികയാണെങ്കില്‍ ചെയ്യാന്‍ പറ്റുന്നതാണെങ്കില്‍ ഞാന്‍ ഉറപ്പായും അത് കമ്മിറ്റ് ചെയ്യും. അതിലൊരു സംശയവുമില്ല. എന്റെ പേര് രാധിക എന്നാണ്. പക്ഷേ ഇപ്പോഴും ആളുകള്‍ എന്നെ റസിയ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇവിടെ എവിടെ പോയാലും മലയാളികള്‍ തിരിച്ചറിയുകയാണെങ്കില്‍ റസിയ അല്ലേ എന്നാണ് ചോദിക്കുന്നത്. റസിയ എന്ന പേര് എനിക്കിഷ്ടമാണ്. പക്ഷേ റസിയ ആയി ജീവിക്കാന്‍ തീരെ താല്‍പര്യമില്ല. ” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.