മലയാളത്തിന്റെ ആക്ഷന്‍ ഹീറോയാണ് നടന് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന താരമാണ്. താരത്തിന്റെ പ്രിയ പത്നി രാധികയ്ക്ക് ഏറെ ആരാധകരുണ്ട്. കേരളക്കര മുഴുവന്‍ ആഘോഷ മാക്കിയിരിക്കുകയാണ് താരപുത്രി ഭാഗ്യയുടെ വിവാഹം. താരലോകം ഒന്നടങ്കം തിളങ്ങി നിന്ന വേദിയില്‍ ശരിയ്ക്കും താരമായത് രാധികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലാകുന്നത് രാധികയുടെ വീഡിയോകളാണ്. മക്കളേക്കാളെല്ലാം അതീവ സുന്ദരി അമ്മയാണെന്നാണ് കമന്റുകള്‍ നിറയുന്നത്. പുഞ്ചിരിച്ച മുഖവുമായി മാത്രമേ രാധികയെ കാണാറുള്ളൂ. രാധിക മകളുടെ വിവാഹത്തിനായി ഒരുങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്.
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയ്ക്കൊപ്പം മിനിമല്‍ വര്‍ക്ക് ചെയ്ത ബ്ലൗസുമാണ് രാധികയുടെ വേഷം. കൂടെ ഹെവി നെക്ലേസും ചുവപ്പും ഓറഞ്ചും ഇടകലര്‍ന്ന കുപ്പിവളകളുമാണ് രാധിക അണിഞ്ഞിട്ടുള്ളത്. മുല്ലപ്പൂ ചൂടി ലുക്ക് കംപ്ലീറ്റ് ആയപ്പോള്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാണ് ശരിയ്ക്കും സന്തൂര്‍ മമ്മിയെന്നും കമന്റുകളുണ്ട്.
ഇന്നത്തെ കാലത്ത ആര്‍ഭാടം ഒന്നുമില്ലാതെയാണ് സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും വിവാഹം നടന്നത്. പെണ്ണുകാണലും വളരെ സിംപിളായിരുന്നു. എം.എസ്. തൃപ്പുണിത്തുറയാണ് സുരേഷ് ഗോപിയോട് ഇങ്ങനെയൊരാലോചന പറയുന്നത്. പെണ്ണിനെ കണ്ടില്ലെങ്കിലും അച്ഛന്റെ തീരുമാനം തന്നെയാകും തന്റേതും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് എത്തുന്നതിന് മുന്‍പ് പിന്നണി ഗായികയായിരുന്നു രാധിക. കരിയറില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് രാധിക 18ാംമത്തെ വയസ്സില്‍ വിവാഹിതയാവുന്നത്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറി. മലയാളത്തിന്റെ പ്രിയ താരം ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക. ഭാഗ്യ, ഗോകുല്‍, ഭാവ്നി, മാധവ് എന്നിവരാണ് താരദമ്പതികളുടെ നാല് മക്കള്‍. മൂത്ത മകള്‍ ലക്ഷ്മിയെ അകാലത്തില്‍ നഷ്ടമായിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…