മകളുടെ വിവാഹത്തിന് അതീവ സുന്ദരിയായി രാധിക!! സന്തൂര്‍ മമ്മിയെ കണ്ട് കണ്ണെടുക്കാനാവുന്നില്ലെന്ന് ആരാധകര്‍

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയാണ് നടന്‍ സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന താരമാണ്. താരത്തിന്റെ പ്രിയ പത്‌നി രാധികയ്ക്ക് ഏറെ ആരാധകരുണ്ട്. കേരളക്കര മുഴുവന്‍ ആഘോഷ മാക്കിയിരിക്കുകയാണ് താരപുത്രി ഭാഗ്യയുടെ വിവാഹം. താരലോകം…

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയാണ് നടന്‍ സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളിലൂടെ ആരാധകരെ കോരിത്തരിപ്പിക്കുന്ന താരമാണ്. താരത്തിന്റെ പ്രിയ പത്‌നി രാധികയ്ക്ക് ഏറെ ആരാധകരുണ്ട്. കേരളക്കര മുഴുവന്‍ ആഘോഷ മാക്കിയിരിക്കുകയാണ് താരപുത്രി ഭാഗ്യയുടെ വിവാഹം. താരലോകം ഒന്നടങ്കം തിളങ്ങി നിന്ന വേദിയില്‍ ശരിയ്ക്കും താരമായത് രാധികയാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലാകുന്നത് രാധികയുടെ വീഡിയോകളാണ്. മക്കളേക്കാളെല്ലാം അതീവ സുന്ദരി അമ്മയാണെന്നാണ് കമന്റുകള്‍ നിറയുന്നത്. പുഞ്ചിരിച്ച മുഖവുമായി മാത്രമേ രാധികയെ കാണാറുള്ളൂ. രാധിക മകളുടെ വിവാഹത്തിനായി ഒരുങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്.

ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയ്‌ക്കൊപ്പം മിനിമല്‍ വര്‍ക്ക് ചെയ്ത ബ്ലൗസുമാണ് രാധികയുടെ വേഷം. കൂടെ ഹെവി നെക്ലേസും ചുവപ്പും ഓറഞ്ചും ഇടകലര്‍ന്ന കുപ്പിവളകളുമാണ് രാധിക അണിഞ്ഞിട്ടുള്ളത്. മുല്ലപ്പൂ ചൂടി ലുക്ക് കംപ്ലീറ്റ് ആയപ്പോള്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതാണ് ശരിയ്ക്കും സന്തൂര്‍ മമ്മിയെന്നും കമന്റുകളുണ്ട്.

ഇന്നത്തെ കാലത്ത ആര്‍ഭാടം ഒന്നുമില്ലാതെയാണ് സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടെയും വിവാഹം നടന്നത്. പെണ്ണുകാണലും വളരെ സിംപിളായിരുന്നു. എം.എസ്. തൃപ്പുണിത്തുറയാണ് സുരേഷ് ഗോപിയോട് ഇങ്ങനെയൊരാലോചന പറയുന്നത്. പെണ്ണിനെ കണ്ടില്ലെങ്കിലും അച്ഛന്റെ തീരുമാനം തന്നെയാകും തന്റേതും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് എത്തുന്നതിന് മുന്‍പ് പിന്നണി ഗായികയായിരുന്നു രാധിക. കരിയറില്‍ പ്രശസ്തിയില്‍ നില്‍ക്കുമ്പോഴാണ് രാധിക 18ാംമത്തെ വയസ്സില്‍ വിവാഹിതയാവുന്നത്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറി. മലയാളത്തിന്റെ പ്രിയ താരം ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക. ഭാഗ്യ, ഗോകുല്‍, ഭാവ്‌നി, മാധവ് എന്നിവരാണ് താരദമ്പതികളുടെ നാല് മക്കള്‍. മൂത്ത മകള്‍ ലക്ഷ്മിയെ അകാലത്തില്‍ നഷ്ടമായിരുന്നു.