ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി 

മലയാളികളെ ഒരുപാട് നൊമ്പരപെടുത്തിയ ഒരു വാർത്ത ആയിരുന്നു ഗായിക രാധികയുടെ അന്ത്യം, ഇപ്പോൾ ഗായികയുടെ മകൾ ദേവിക സുരേഷ് വിവാഹിതായി എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, ബാംഗ്ലൂരിൽ വെച്ച് നടന്ന ഈ വിവാഹത്തിൽ  അടുത്ത ബന്ധുക്കളും , സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്, വരൻ ബാംഗ്ലൂർ സ്വദേശിയും , അഭിഭാഷകനുമായ അരവിന്ദ് സുചീന്ദ്രൻ ആണ് , ദേവിക സുരേഷും ബാംഗ്ലൂരിലാണ് വർക്ക് ചെയ്യുന്നത്

ഈ മാസം 25  നെ ആണ്  വിവാഹ റിസ്പഷൻ , എറണാകുളത്തു എളമക്കര ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വെച്ചാണ് വിവാഹ റിസ്പഷൻ നടത്തുന്നത്, രാധിക തിലകിന്റെ അടുത്ത ബന്ധുവാണ് ഗായിക സുജാത മോഹൻ, ഈ വിവാഹ ചടങ്ങിന് സുജാതയും കുടുംബവും പങ്കെടുത്തിട്ടുണ്ട്, രാധികയുടെ അന്ത്യം സുജാത തന്നെ നൊമ്പരപ്പെടുത്തുന്ന ഒന്നാണ് പല വേദികളിലും സുജാത പറഞ്ഞിട്ടുണ്ട്

നിരവധി മലയാള സിനിമ ഗാനങ്ങളും, ഭക്തി ഗാനങ്ങളും രാധികയുടെ ശ്രെദ്ധേയമായിട്ടുണ്ട്, രാധികയുടെ അതെ മികവ് മകൾ ദേവികക്കും ഉണ്ട്, രാധികയുടെ മിക്ക ഗാനങ്ങളും കോർത്തിണക്കി കൊണ്ട് ഒരു മെലഡി ദേവിക ക്രിയേറ്റ് ചെയ്യ്തിട്ടുണ്ട്, 2015 സെപ്റ്റംബറിൽ  അർബുദത്തെ തുടർന്നായിരുന്നു രാധിക തിലക് അന്തരിച്ചത്