Categories: Film News

മെച്യൂരിറ്റിയായിട്ട് കല്യാണം കഴിക്കാം എന്ന് തീരുമാനിക്കുന്നത് മണ്ടത്തരമാണ്, രാഹുൽ ഈശ്വർ

നിരവധി ആരാധകരുള്ള താരമാണ് രാഹുൽ ഈശ്വർ. ചാനൽ പരിപാടികളിൽ എല്ലാം സജീവമായി പങ്കെടുക്കുന്ന വ്യക്തി കൂടിയാണ് രാഹുൽ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് എത്തിയതാണ് രാഹുൽ ഈശ്വർ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണം. ആ സമയത്ത് സ്ത്രീ പ്രവേശനത്തെ എതിർത്ത് കൊണ്ട് ശക്തമായ രീതിയിൽ തന്നെ തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് രാഹുൽ ഈശ്വർ ചർച്ചകളിൽ പങ്കെടുത്തിരുന്നു. അതോടെ രാഹുൽ ഈശ്വർ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ സൂര്യ ടി വി യിൽ സംപ്രേക്ഷണം ചെയ്ത മലയാളി ഹൗസ് എന്ന പരുപാടിയിൽ രാഹുൽ ഈശ്വർ പങ്കെടുത്തിരുന്നു. ടെലിവിഷൻ അവതാരകയും നടിയുമായ ദീപയാണ് രാഹുലിന്റെ ഭാര്യ.

ഇപ്പോൾ രാഹുൽ ഈശ്വറും ദീപയും പങ്കെടുത്ത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ  ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കൂട്ടുകാരന് വേണ്ടിയാണ് രാഹുൽ തന്നെ കാണാൻ സർവേ എടുക്കാൻ എന്ന പേരിൽ തന്റെ വീട്ടിൽ വരുന്നത് എന്നും അന്ന് രാഹുൽ ഒരു പൂവാലൻ ആയിരുന്നു എന്നും എന്നാൽ കൂട്ടുക്കാരൻ ഒക്കെ പാട്ടിന് പോയി. പിന്നെ രാഹുൽ ജീവിതത്തിലേക്ക് വന്നു എന്നുമാണ് ദീപ പറഞ്ഞത്. ഇപ്പോൾ തന്റെ  അവസ്ഥ കുമാരനാശാന്റെ പോലെ ദുരവസ്ഥ ആണെന്നും രാഹുൽ ഈശ്വർ പറയുന്നു. പെൺകുട്ടികൾ ഏർലി മാര്യേജ് ചെയ്യണം എന്നാണ് തന്റെ അഭിപ്രായം എന്നും രാഹുൽ വ്യക്തമാക്കി.

അതാകുമ്പോൾ അവർ തർക്കിക്കാൻ വരില്ലായിരിക്കും എന്നാണ് ദീപ പറയുന്നത്. അത് അല്ല എന്നും ആണായാലും പെണ്ണായാലും ഏർലി മാര്യേജ് ആണ് നല്ലത് എന്നു പഠനം വരെ പറയുന്നുണ്ട്. ഏർലി മാര്യേജ് എന്ന് പറയുന്നത് ശൈശവ വിവാഹം അല്ല എന്നും പെൺകുട്ടികൾ 25 വയസ്സിന് മുൻപും ആൺകുട്ടികൾ 25 നും 28 നും ഇടയിലും വിവാഹിതർ ആകണം എന്നുമാണ് രാഹുൽ പറയുന്നത്. മച്യുരിറ്റി വന്നിട്ട് കല്യാണം കഴിക്കാം എന്ന് കരുതുന്ന രീതി ശരിയല്ല എന്നും താരം പറയുന്നു.

Devika Rahul